മലബാർ പ്രവാസി ‘ഈദുൽ ഇത്തിഹാദ്’ ആഘോഷിച്ചു
text_fieldsമലബാർ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ഈദുൽ ഇത്തിഹാദ് ആഘോഷ പരിപാടിയിൽ
പങ്കെടുത്തവർ
ദുബൈ: യു.എ.ഇയുടെ 53ാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി മലബാർ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ‘ഈദുൽ ഇത്തിഹാദ്’ ആഘോഷിച്ചു. ദുബൈയിൽ നടന്ന പരിപാടി ദുബൈ കമ്യൂണിറ്റി അതോറിറ്റി സീനിയർ എക്സിക്യൂട്ടിവ് അഹ്മദ് അൽ സാബി ഉദ്ഘാടനം ചെയ്തു. യു.എ.ഇയിൽ സ്വദേശികൾക്കും വിദേശികൾക്കും തുല്യ പരിഗണനയാണ് ലഭിക്കുന്നതെന്നും സഹിഷ്ണുതയും സമാധാനവുമാണ് രാജ്യത്തിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ഖാലിദ് അൽ ബലൂഷി, മുഹമ്മദ് അൽ വാസി എന്നിവർ മുഖ്യാതിഥികളായി. നെല്ലിയോട്ട് ബഷീർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. മലബാർ പ്രവാസി (യു.എ.ഇ) പ്രസിഡന്റ് ജമീൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. മോഹൻ എസ് വെങ്കിട്ട്, മൊയ്ദു, മുഹമ്മദ് അലി, കിഷോർ, പോൾ, ശങ്കർ, ടി.പി അഷ്റഫ്, സുനിൽ പയ്യോളി, ബഷീർ മേപ്പയൂർ, മുരളീ കൃഷ്ണൻ, മൊയ്ദു പേരാമ്പ്ര, അഹമ്മദ് ചെനായി, നൗഷാദ് ഫെറോക്, അസീസ് വടകര, സതീഷ് നരിക്കുനി, നാസർ മലപ്പുറം തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ് സ്വാഗതവും അഡ്വ. അസീസ് തോലേരി നന്ദിയും പറഞ്ഞു. യു.എ.ഇയുടെ ഉന്നമനത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരെ ചടങ്ങിൽ അനുസ്മരിച്ചു.

