മലബാർ പോരാട്ടത്തിെൻറ ഒാർമപുസ്തകം
text_fieldsദുബൈ: ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ ജ്വലിക്കുന്ന അധ്യായമായ മലബാർ കലാപത്തെക്കുറിച്ച് ചരിത്ര അധ്യാപകൻ കൂടിയായ മന്ത്രി ഡോ.കെ.ടി. ജലീൽ എഴുതിയ ‘റീവിസിറ്റിങ് മലബാർ റിബല്ലിയൻ 1921’ എന്ന പുസ്തകം മേളയുടെ ആദ്യ ദിനത്തിൽ പ്രകാശനം ചെയ്യും. ചരിത്രത്തിലും പുനർവായനയിലും ഏറെ തൽപരനായ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രകാശനം ചെയ്യുന്ന പുസ്തകം കേരളത്തിലെ മാപ്പിള സമൂഹത്തിെൻറ ഉൽപ്പത്തി ചർച്ച ചെയ്താണ് തുടങ്ങുന്നത്.
യൂറോപ്യൻ മാരുടെ വരവും തീരമേഖലയിൽ കച്ചവട^ ഭൂമി അധികാര ബന്ധങ്ങളിൽ വന്ന മാറ്റങ്ങളും ഇവിടെ വിശകലനം ചെയ്യുന്നു. കാർഷിക സമരം സായുധ മുന്നേറ്റമായി പരിവർത്തിപ്പിക്കപ്പെട്ടതും മതപണ്ഡിതർ വഹിച്ച പങ്കും രണ്ടാം അധ്യായം വിവരിക്കുന്നു. മലബാർ മുന്നേറ്റത്തിൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വഹിച്ച പങ്കിനൊപ്പം മതേതര മണ്ണ് സംരക്ഷിച്ച് നിർത്താൻ ആ മഹാപുരുഷൻ നടത്തിയ പ്രയത്നങ്ങളും പുസ്തകം വിവരിക്കുന്നു.
ആലി മുസ്ലിയാരുടെ നേതൃപാടവം, മലബാർ വിപ്ലവം മാപ്പിളമാരുടെ സാമൂഹിക ^സാമ്പത്തിക ^രാഷ്ട്രീയ ജീവിതത്തിൽ വരുത്തിയ സ്വാധീനങ്ങളാണ് പിന്നീട് ചർച്ച ചെയ്യുന്നത്. സമകാലിക രാഷ്ട്രീയത്തിൽ ആ മഹാ വിപ്ലവം ഏതെല്ലാം രീതിയിൽ പ്രതിഫലിക്കുന്നു എന്ന അന്വേഷണവും ഡോ. ജലീൽ നടത്തുന്നുണ്ട്. ഏറെ നാൾ നീണ്ട പരിശ്രമത്തിെൻറ പാടുകൾ പതിഞ്ഞതാണ് പുസ്തകത്തിെൻറ ഒാരോ താളുകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
