Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫേസ്​ബുക്കിലല്ല;...

ഫേസ്​ബുക്കിലല്ല; ‘മലബാർ അടുക്കള’ വിഭവങ്ങൾ ഇനി നേരിൽ ആസ്വദിക്കാം

text_fields
bookmark_border
ഫേസ്​ബുക്കിലല്ല; ‘മലബാർ അടുക്കള’   വിഭവങ്ങൾ  ഇനി നേരിൽ ആസ്വദിക്കാം
cancel
ദുബൈ: മലബാർ വിഭവങ്ങളുടെ രുചി ഫേസ്​ബുക്കിലൂടെ ലോകമെമ്പാടുമുള്ള ഭക്ഷണ ആസ്വാദകർക്കു മുന്നിലെത്തിച്ച മലബാർ അടുക്കള ഫേസ്​ബുക്ക്​ ഗ്രൂപ്പ്​ ദുബൈയിൽ റസ്​റ്റോറൻറ്​ തുറക്കുന്നു. ദുബൈ അൽ നഹ്​ദ എൻ.എം.സി ആശുപത്രിക്ക്​ എതിർവശത്തായി ആരംഭിക്കുന്ന ഭക്ഷണ ശാല വ്യാഴാഴ്​ച വൈകീട്ട്​ ഉദ്​ഘാടനം ചെയ്യും. കേരള ഉൗണിനും ബിരിയാണികൾക്കും മലബാർ വിഭവങ്ങൾക്കും പുറമെ ഫേസ്​ബുക്കി​ൽ ചിത്രങ്ങളും റെസിപ്പികളുമായി കൊതിപ്പിച്ച ഗ്രൂപ്പ് അംഗങ്ങളുടെ രുചിക്കൂട്ടിലെ വിഭവങ്ങളും മുൻകൂർ ഒാർഡർ നൽകിയാൽ ലഭ്യമാവും. പത്തു ദിർഹമാണ്​ ഉച്ചയൂണിന്​ ഇൗടാക്കുക. മറ്റ്​ ഭക്ഷണങ്ങളും മിതമായ വിലയിൽ മികച്ച നിലവാരത്തോടെ തയ്യാറാക്കി നൽകുമെന്ന്​  ഗ്രൂപ്പ്​ ചെയർമാൻ മുഹമ്മദലി ചാക്കോത്ത്​ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  നാലു ലക്ഷത്തിലേറെ അംഗങ്ങളാണ്​ നിലവിൽ മലബാർ അടുക്കളയിലുള്ളത്​.മലബാർ അടുക്കള അംഗങ്ങൾക്ക്  പ്രത്യേക ഇളവ് നൽകും.   ഡയറക്ടർമാരായ കുഞ്ഞബ്​ദുല്ല കുറ്റിയിൽ, ഫൈസൽ കണ്ണോത്ത്, അനസ് പുറക്കാട്, ഷബീർ , ജനറൽ മാനേജർ വിനോദ് , എക്സ്ക്യുട്ടീവ് ഷെഫ് വിനോദൻ, അഡ്മിൻമാരായ ലിജിയ റിയാസ്, നാസിനാ ഷംസീർ, ഫൗസിയ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:malayalam newsMalabar Kitchen Inauguration Gulf News
News Summary - Malabar Kitchen Inauguration Uae Gulf News
Next Story