‘നേര്ച്വറിങ് ബിഗിനിങ്സ്’ പദ്ധതിയുമായി മലബാര്‍ ഗ്രൂപ്
text_fieldsഡബ്ല്യു.എച്ച്.ഒ ഇന്ത്യന്‍ ചാപ്റ്ററുമായി ചേര്‍ന്ന് മലബാർ ഗ്രൂപ് നടപ്പാക്കുന്ന ‘നേര്ച്വറിങ്
ബിഗിനിങ്സ്’ പദ്ധതിയുടെ ധാരണപത്രം ലോകാരോഗ്യ സംഘടനയുടെ ഇന്ത്യൻ പ്രതിനിധി ഡോ. റോഡെറിക്കോ എച്ച്. ഒഫ്രിന്‍ മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദിന് കൈമാറുന്നു. നാഷനല്‍ പ്രഫഷനല്‍ ഓഫിസര്‍ ഡോ.പി. മുഹമ്മദ് അഷീല്‍, ഇന്ത്യ ഓപറേഷന്‍സ്
മാനേജിങ് ഡയറക്ടര്‍ ഒ. അഷര്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.കെ. നിഷാദ് തുടങ്ങിയവര്‍ സമീപം
ദുബൈ: വിവിധ സി.എസ്.ആര് പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) ഇന്ത്യന്‍ ചാപ്റ്ററുമായി ചേര്‍ന്ന് ‘നേര്ച്വറിങ് ബിഗിനിങ്സ്’ എന്ന പേരില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് മലബാര്‍ ഗ്രൂപ്. നഗര പ്രദേശങ്ങളിലെ പിന്നാക്ക സമൂഹങ്ങളില്‍ നിന്നുള്ള അമ്മമാരുടെയും കുട്ടികളുടെയും പോഷകാഹാരവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ച ഉറപ്പുവരുത്തുന്നതിനും വേണ്ടിയുള്ള സുപ്രധാന പദ്ധതിയാണിത്. മലബാര്‍ ഗ്രൂപ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ലോകാരോഗ്യ സംഘടനയുടെ ഇന്ത്യന്‍ ചാപ്റ്ററുമായി ഇതുസംബന്ധിച്ച ധാരണപത്രം ഒപ്പുവെച്ചു. മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വഴിയാണ് പദ്ധതി നടപ്പാക്കുക.
ലോകാരോഗ്യ സംഘടനയുടെ ഇന്ത്യൻ പ്രതിനിധി ഡോ. റോഡെറിക്കോ എച്ച്. ഒഫ്രിന്‍, നാഷനല്‍ പ്രഫഷനല്‍ ഓഫിസര്‍ ഡോ.പി. മുഹമ്മദ് അഷീല്‍, മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ്, ഇന്ത്യാ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ. അഷര്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.കെ. നിഷാദ്, സന്നദ്ധസംഘടനയായ ‘തണല്‍’ ചെയര്മാന് ഡോ. വി. ഇദ്രീസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മലബാര്‍ ഗ്രൂപ് നടപ്പാക്കി വരുന്ന ‘ഹങ്ങര്ഫ്രീ വേള്‍ഡ്’ പദ്ധതിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കിക്കൊണ്ടാണ് ‘നേര്ച്വറിങ് ബിഗിനിങ്സ്’ പദ്ധതി നടപ്പാക്കുന്നത്. അമ്മക്കും കുഞ്ഞിനും സൗജന്യമായി പോഷകസമൃദ്ധമായ ഭക്ഷണവും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉതകുന്ന മെഡിക്കല്‍ സേവനങ്ങള്‍ അടക്കം മറ്റ് കാര്യങ്ങളും ചെയ്തുകൊടുക്കുകയെന്നതാണ് നേര്ച്വറിങ് ബിഗിനിങ്സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തുടക്കത്തില്‍ ഡല്‍ഹിയിലെ നഗരപ്രദേശങ്ങളിലെ പിന്നാക്ക സമൂഹങ്ങളിലാണ് പദ്ധതി നടപ്പാക്കുക. പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും.
‘ഹംഗര്‍ ഫ്രീ വേള്‍ഡ്’ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള തുടര്പ്രവര്ത്തനത്തില് മലബാര്‍ ഗ്രൂപ് ഏറ്റെടുക്കുന്ന വളരെ സുപ്രധാനമായ പദ്ധതിയാണ് നേര്ച്വറിങ് ബിഗിനിങ്സ് എന്ന് മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

