അബൂദബിയിൽ മലബാർ ഗോൾഡിന്റെ പുതിയ ഷോറൂം
text_fieldsദുബൈ: ലോകത്തെ ഏറ്റവും വലിയ റീട്ടെയ്ൽ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ കൺസെപ്റ്റ് ഷോറൂം അബൂദബിയിലെ ഹംദാൻ സ്ട്രീറ്റിൽ ശവള്ളിയാഴ്ച വൈകീട്ട് ആറരക്ക് പ്രമുഖ ബോളിവുഡ് താരവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസഡറുമായ കരീന കപൂർഖാൻ ഉദ്ഘാടനം ചെയ്യും. ഹംദാൻ സ്ട്രീറ്റിലെ മൂന്നാമത്തെയും അബൂദബിയിലെ പതിനേഴാമത്തെയും ഷോറൂമാണിത്.
നാലായിരത്തിലധികം സ്ക്വയർ ഫീറ്റിൽ അത്യാധുനികമായി രൂപകൽപന ചെയ്തിട്ടുള്ള ഷോറൂമിൽ മുപ്പതിനായിരത്തിലധികം വൈവിധ്യമാർന്ന ആഭരണശേഖരം ഒരുക്കിയിട്ടുണ്ട്. ഏതു സന്ദർഭങ്ങൾക്കും അഭിരുചികൾക്കും അനുയോജ്യമായ 18 കാരറ്റ്, 22 കാരറ്റ് ഗോൾഡ്, ഡയമണ്ട് ആഭരണങ്ങൾ, കൂടാതെ മലബാറിന്റെ പ്രശസ്തമായ എസ്ക്ലൂസിവ് ബ്രാൻഡുകളും ലഭ്യമാകും.
അബൂദബിയിലെ ഏറ്റവും പ്രിയപ്പെട്ട ജ്വല്ലർ എന്ന നിലയിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ ഈ പുതിയ ചുവടുവെപ്പ് കൂടുതൽ സഹായകമാകും എന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ് പറഞ്ഞു.ഏറ്റവും മികച്ച രീതിയിലുള്ള ജ്വല്ലറി ഷോപ്പിങ് അനുഭവം ഉപഭോക്താക്കൾക്ക് ഉറപ്പാക്കുന്നതിനായി അത്യാധുനികമായ രീതിയിലാണ് പുതിയ ഷോറൂം സജ്ജമാക്കിയിട്ടുള്ളത്. ഉപഭോക്താക്കളുടെ താല്പര്യങ്ങൾക്കനുസരിച്ച് ഇഷ്ട ആഭരണങ്ങൾ കസ്റ്റമൈസ് ചെയ്യാനുള്ള ബിസ്പോക്ക് ജ്വല്ലറി ഡിസൈനിങ് സൗകര്യം, കസ്റ്റമർ ലോഞ്ച്, പേഴ്സനലൈസ്ഡ് സേവനങ്ങൾ എന്നിവ പുതിയ ഷോറൂമിന്റെ പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

