മലബാര്‍ ഗോൾഡിന് 'ബ്രാന്‍ഡ് ഓഫ് ദ ഇയര്‍ റീട്ടെയില്‍' പുരസ്കാരം
text_fields‘ബ്രാന്‍ഡ് ഓഫ് ദ ഇയര്‍ റീട്ടെയില്‍’ പുരസ്കാരം മലബാര്‍ ഗ്രൂപ് വൈസ് ചെയര്മാന് കെ.പി. അബ്ദുൽ സലാം, ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹ്മദ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങുന്നു
ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന് ദുബൈ ജ്വല്ലറി വേള്‍ഡ് പുരസ്കാരം. 'ബ്രാന്‍ഡ് ഓഫ് ദ ഇയര്‍ റീട്ടെയില്‍' എന്ന വിഭാഗത്തിലാണ് മലബാറിന് അവാര്‍ഡ് ലഭിച്ചത്. മലബാര്‍ ഗ്രൂപ് വൈസ് ചെയര്മാന് കെ.പി. അബ്ദുൽ സലാം, ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹ്മദ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
ജെ.ഡബ്ല്യു.എ ദുബൈയുടെ ആദ്യ പതിപ്പില്‍തന്നെ ശ്രദ്ധേയമായ അവാര്‍ഡ് നേടാന്‍ സാധിച്ചത് അഭിമാനകരമായ നേട്ടമായി കാണുന്നതായി ഷംലാല്‍ അഹ്മദ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും മുന്‍നിര ജ്വല്ലറി റീട്ടെയിലര്‍ ആകാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഷംലാല്‍ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ ബി ടു ബി ജ്വല്ലറി മേളകളുടെ സംഘാടകരായ ഇന്‍ഫോര്‍മ മാര്‍ക്കറ്റ്സ് ജ്വല്ലറിയുടെയും ഇറ്റാലിയന്‍ എക്സിബിഷന് ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ജെ.ജി.ടി ദുബൈ ആണ് പരിപാടി സംഘടിപ്പിച്ചത്.

