ഇരട്ട സെഞ്ച്വറിയുടെ സുവർണ നേട്ടവുമായി മലബാർ ഗോള്‍ഡ് ആൻറ് ഡയമണ്ട്‌സ്
text_fieldsദുബൈ: ലോകത്തെ ഏറ്റവും വലിയ അഞ്ച് ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോള്‍ഡ് ആൻറ് ഡയമണ്ട്‌സ് 200 ലേറെ ഷോറൂമുകളുമായി ചരിത്ര നേട്ടത്തിലേക്ക്. ആറു രാജ്യങ്ങളിലായി ഇൗ മാസം 12ന് 11 ഒൗട്ട്ലെറ്റുകൾ തുറക്കുന്നതോടെ ആഗോളതലത്തില്‍ ഷോറൂമുകളുടെ എണ്ണം 208 ആയി ഉയരും. ഇതാദ്യമായാണ് ഒരു ഇന്ത്യൻ ജ്വല്ലറി ഗ്രൂപ്പ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹ്മദ് ദുബൈയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 200 ഷോറൂമുകൾ പൂർത്തീകരിച്ചതിെൻറ ഭാഗമായി ഷാർജ അൽ ഹസാനയിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ ബോളിവുഡ് താരം അനിൽ കപൂർ പെങ്കടുക്കും. അമേരിക്കയിലും ശ്രീലങ്കയിലും ബ്രൂണേയിലും ബംഗ്ലാദേശിലും ഇൗ വർഷം പ്രവർത്തനം വ്യാപിപ്പിക്കും. 25ാം വാർഷികം ആഘോഷിക്കുന്ന 2018ൽ ജ്വല്ലറികളുടെ എണ്ണം 250 ആയി ഉയരും. നോട്ട് നിരോധം, ജി.എസ്.ടി തുടങ്ങിയ സാമ്പത്തിക സാഹചര്യങ്ങൾക്കിടയിലും േപായ വർഷം 11 ശതമാനം വ്യവസായ വളർച്ചയാണ് ഗ്രൂപ്പ് ആർജിച്ചത്. സൗദിയിലും യു.എ.ഇയിലും വാറ്റ് നടപ്പാക്കിയതും സ്വാഗതാർഹമാണ്. സൗദിയിലെ ജ്വല്ലറികളിൽ സ്വദേശിവത്കരണം നടപ്പാക്കാനുള്ള തീരുമാനവും മലബാർ ഗ്രൂപ്പ് ഗുണകരമായി സ്വീകരിച്ചു. നേരത്തേ തന്നെ പരിശീലനം നൽകിയ സ്വദേശി യുവജനങ്ങളാണ് സൗദിയിലെ മലബാർ ഗോള്‍ഡ് ആൻറ് ഡയമണ്ട്‌സ് ഷോറൂമുകളിൽ ജോലി ചെയ്യുന്നത്. പുതിയ ജീവനക്കാരെ മാത്രമല്ല ഉപഭോക്താക്കളെയും ഇവിടെ ലഭിക്കുന്നുണ്ട്. എല്ലാ രാജ്യങ്ങളിൽ നിന്നും നിക്ഷേപകരുണ്ടെന്നും ഇൗ വർഷം 450 േകാടി ഡോളറാണ് ഇൗ വർഷം പ്രതീക്ഷിക്കുന്ന വിറ്റുവരവെന്നും എം.പി. അഹ്മദ് വ്യക്തമാക്കി. വരുമാനത്തിെൻറ അഞ്ചു ശതമാനം അതാതു രാജ്യങ്ങളിൽ ഭവന നിർമാണം, സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. ഇതിനകം 11500 വീടുകൾ വിവിധ നാടുകളിലായി നിർമിച്ചു നൽകി.
മലബാർ ഗ്രൂപ്പ് കോ ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി, എക്സി. ഡയറക്ടർ കെ.പി. അബ്ദുൽസലാം, മലബാർ ഗോള്‍ഡ് ആൻറ് ഡയമണ്ട്‌സ് ഇൻറർനാഷനൽ ഒാപ്പറേഷൻസ് എം.ഡി ഷംലാൽ അഹ്മദ്, ഡയറക്ടർ അമീർ സി.എം.സി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. യു.എ.ഇയിൽ അൽഖൈൽ മാൾ, അൽ ഹസാന ലുലു ഹൈപ്പർ മാർക്കറ്റ്, അൽ ബുഹൈറ ലുലു ഹൈപ്പർ മാർക്കറ്റ്, സഹാറ സെൻറർ, അജ്മാൻ സിറ്റി സെൻറർ, ഖത്തറിൽ മാൾ ഒഫ് ഖത്തർ, ലഗൂണ മാൾ, ഒമാനിൽ മസ്ക്കത്ത് സിറ്റി സെൻറർ, സിംഗപ്പൂരിൽ എ.എം. കെഹബ്, മലേഷ്യയിൽ അംപാംങ് പോയിൻറ് ഷോപ്പിങ് സെൻറർ, തെലങ്കാനയിൽ വാറംഗൽ എന്നിവിടങ്ങളിലാണ് മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്‌സ് പുതിയ ഷോറൂമുകൾ തുറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
