Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തടവുകാര്‍ക്ക് യാത്ര ടിക്കറ്റ് നല്കി മലബാര്‍ ഗോള്‍ഡ് ആൻറ് ഡയമണ്ട്സ്
text_fieldsbookmark_border
അജ്മാന് : തടവ് പുള്ളികള്‍ക്ക് കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാനുള്ള ടിക്കറ്റ് വാഗ്ദാനവുമായി മലബാര്‍ ഗോള്ഡ്ആൻറ് ഡയമണ്ട്സ്. നൂറു പേര്‍ക്കുള്ള ടിക്കറ്റ് വാഗ്ദാനമാണ് അജ്മാന് ജയില്‍ അധികൃതര്‍ക്ക് നല്‍കിയത്. യു.എ.ഇ പ്രസിഡൻറ് ആഹ്വാനം ചെയ്ത ‘ദാനവര്‍ഷ പദ്ധതിയില്‍ അണിചേര്‍ന്നാണ് ഈ സേവനം നടപ്പിലാക്കുന്നതെന്ന് മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് ഇൻറർനാഷനൽ ഒാപ്പറേഷൻസ് എം.ഡി ഷംലാൽ അഹ്മദ് അറിയിച്ചു.
ഈ പിന്തുണ കാലാവധി കഴിഞ്ഞ തടവുകാരെ തിരിച്ചയക്കുന്നതിന് ഏറെ ഉപകാരപ്രദമാവുമെന്ന് അജ്മാന് പൊലീസ് കമാൻറര്‍ ഇന്‍ ചീഫ് ലഫ്. ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. സന്നദ്ധ സേവന രംഗത്തെ പിന്തുണകൾ മുന്‍ നിര്‍ത്തി അജ്മാന് പൊലീസിെൻറ ബഹുമതി ഷംലാല്‍ അഹമദിന് ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി സമ്മാനിച്ചു.
Next Story
