Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലബാര്‍ ഗോള്‍ഡ് അബൂദബിയിലെ ഏറ്റവും വലിയ ഷോറൂം മസ്യദ് മാളില്‍ തുറക്കും

text_fields
bookmark_border
malabar gold
cancel
camera_alt

ഈ മാസം 24ന് തുറക്കുന്ന മലബാർ ഗോൾഡിന്‍റെ അബൂദബി ഷോറൂം 

അബൂദബി: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്‍റെ അബൂദബിയിലെ ഏറ്റവും വലിയ ഷോറൂം 24ന് മുസ്സഫയിലെ മസ്യദ് മാളില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. വൈകീട്ട് 5.30ന് ലുലു ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറും അബൂദബി ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാനുമായ എം.എ. യൂസഫലി ഉദ്ഘാടനം നിര്‍വഹിക്കും.

5000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള മസ്യദ് മാളിലെ പുതിയ ഷോറൂം മലബാര്‍ ഗോള്‍ഡിന്‍റെ അബൂദബിയിലെ 12ാമത്തേതും എമിറേറ്റിലെ ഏറ്റവും വലിയ ഷോറൂമുമായിരിക്കും. സ്വര്‍ണം, വജ്രം, അമൂല്യരത്നങ്ങള്‍ എന്നിവയില്‍ രൂപകല്‍പന ചെയ്ത പരമ്പരാഗത, ആധുനിക ആഭരണങ്ങള്‍, ഡെയ്ലി വെയര്‍ ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടുന്ന 20 രാജ്യങ്ങളില്‍ നിന്നുള്ള 30,000ത്തിലധികം ആഭരണ ഡിസൈനുകള്‍ പുതിയ ഷോറൂമില്‍ പ്രദര്‍ശിപ്പിക്കും.

ഉപഭോക്താക്കള്‍ക്ക് മികച്ച ജ്വല്ലറി ഷോപ്പിങ് അനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന പുതിയ ഷോറൂം അബൂദബിയിലെ തങ്ങളുടെ ഫ്ലാഗ്ഷിപ് ഷോറൂം ആയിരിക്കുമെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്‍റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഓരോ പുതിയ ഷോറൂം തുറക്കുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലറാവുക എന്ന ലക്ഷ്യത്തിലേക്കുള്ള ക്രമാനുഗതമായ മുന്നേറ്റമായാണ് കാണുന്നതെന്നും ഷംലാല്‍ കൂട്ടിച്ചേര്‍ത്തു.

കസ്റ്റമൈസ്ഡ് ജ്വല്ലറി ഡിസൈനിങ്ങിനുള്ള പ്രത്യേക സൗകര്യം പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. പ്രഫഷനല്‍ ജ്വല്ലറി ഡിസൈനര്‍മാരുടെയും കരകൗശല വിദഗ്ധരുടെയും സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് ന്യായമായ നിരക്കില്‍ പ്രിയപ്പെട്ട ആഭരണങ്ങളുടെ രൂപകല്‍പന പൂര്‍ത്തിയാക്കാനാവും. ആഡംബര ലോഞ്ചും പൂതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malabar Gold to open largest showroom in Abu Dhabi at Masyad Mall
Next Story