മലബാർ ഗോൾഡ് 48 ഷോറൂമുകൾ കൂടി തുറക്കും
text_fieldsദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഗോള വിപുലീകരണത്തിന്‍റെ ഭാഗമായി ഈ വർഷം ഡിസംബറോടെ 48 ഷോറൂമുകൾകൂടി തുറക്കുന്നു. 27 പുതിയ ഷോറൂമുകളും 21 നവീകരിച്ച ഷോറൂമുകളും ഉൾപ്പെടെയാണ് 48 ഷോറൂമുകൾ തുറക്കുക. ഇതിൽ 14 പുതിയ ഷോറൂമുകൾ ഇന്ത്യയിലായിരിക്കും. യു.എ.ഇയിലും യു.എസിലും മൂന്നു ഷോറൂമുകൾ വീതവും യു.കെയിൽ രണ്ടും ആസ്‌ട്രേലിയ, കെ.എസ്.എ, കാനഡ, മലേഷ്യ എന്നിവിടങ്ങളിൽ ഓരോ ഷോറൂമുകളും തുടങ്ങും. കൂടാതെ, ന്യൂസിലൻഡിൽ ആദ്യ ഷോറൂം ആരംഭിക്കുന്നതോടെ 14ാമത്തെ രാജ്യത്തേക്കുകൂടി ബ്രാൻഡിന്‍റെ പ്രവർത്തനം വ്യാപിക്കും.
ബ്രാൻഡിന്‍റെ വരുമാനം 78,000 കോടി രൂപയായി വേഗത്തിൽ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിപുലീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. നിലവിലെ സാമ്പത്തിക വർഷത്തിൽ 15 രാജ്യങ്ങളിലും 22 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 60 ഷോറൂമുകൾ തുറന്ന് സാന്നിധ്യം വിപുലമാക്കാനാണ് നീക്കം.
പുതിയ ഷോറൂമുകൾ ആരംഭിക്കുന്നതിനൊപ്പം, ഇന്ത്യ, യു.എ.ഇ, കെ.എസ്.എ, ഒമാൻ, മലേഷ്യ എന്നിവിടങ്ങളിൽ നവീകരിച്ച ഷോറൂമുകൾ പുനരാരംഭിക്കുകയും ചെയ്യും.48 പുതിയ ഷോറൂമുകളുടെ ഉദ്ഘാടനം ലോകത്തിലെ ഏറ്റവും വലിയ ആഭരണ റീട്ടെയിൽ ബ്രാൻഡായി മാറാനുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

