Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലബാർ ഗോൾഡ്​ 20 പുതിയ ഷോറൂമുകള്‍ തുറക്കും

text_fields
bookmark_border
മലബാർ ഗോൾഡ്​ 20 പുതിയ ഷോറൂമുകള്‍ തുറക്കും
cancel

ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്‌സ് ഇന്ത്യയില്‍ 20 ദിവസത്തിനുള്ളില്‍ 20 ഷോറൂമുകള്‍ ആരംഭിക്കും. 1580 കോടിയോളമാണ്​ ​ആകെ നിക്ഷേപം. ഇതിലൂടെ 725 ലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

20 ഷോറൂമുകള്‍ കൂടി ആരംഭിക്കുന്നതോടെ 14 രാജ്യങ്ങളിലായി മലബാര്‍ ഗോൾഡിന്‍റെ ആകെ ഷോറൂമുകളുടെ എണ്ണം 445 ആകും. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മലബാര്‍ ഗോള്‍ഡിന്​ ശക്തമായ സാന്നിധ്യമുണ്ട്. ഝാന്‍സി, കല്ലാകുറിച്ചി, ഗ്വാളിയോര്‍, ചിറ്റൂര്‍, ഹല്‍ദ്വാനി, തേനി, ജാംനഗര്‍, റാഞ്ചി, കൊല്‍ക്കത്ത വി.ഐ.പി റോഡ്​, അലിഗഡ്, കെ.ആര്‍ പുരം, വിശാഖപട്ടണത്തിലെ ഇനോര്‍ബിറ്റ് മാള്‍, കാഞ്ച്രപാര, സെറാംപൂര്‍, ഹുബ്ലിയിലെ ഗോകുല്‍ റോഡ്, മണിനഗര്‍, ഗുരുഗ്രാം സെക്ടര്‍ 14, ഹൈദരാബാദിലെ ജൂബിലി ഹില്‍സ് സംഗറെഡ്ഡി, ഗുവാഹത്തി എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍ ആരംഭിക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malabar Gold to open 20 new showrooms
Next Story