മലബാർ ഗോൾഡ് ‘ഹംഗർ ഫ്രീ വേൾഡ്’ പദ്ധതി ആഗോളതലത്തിലേക്ക്
text_fieldsമലബാർ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം
ദുബൈയിലെ ഇത്യോപ്യൻ കോൺസൽ ജനറൽ അസ്മെലാഷ് ബെക്കെലെയ്ക്ക് ലെറ്റർ ഓഫ് ഇന്റൻഡ് കൈമാറുന്നു
ദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഹംഗർ ഫ്രീ വേൾഡ് കാമ്പയിൻ ഇത്യോപ്യയിലേക്കും വ്യാപിപ്പിക്കുന്നു. ഇന്ത്യയിലും സാംബിയയിലും ഏറെ ശ്രദ്ധ കൈവരിച്ചതിനു പിന്നാലെയാണ് ഇത്യോപ്യയിലേക്കും വ്യാപിപ്പിക്കുന്നത്. സി.എസ്.ആർ വിഹിതത്തിന്റെ ഇരട്ടിയിലധികം തുക, അതായത് ലാഭത്തിന്റെ അഞ്ച് ശതമാനം സ്ഥിരമായി നിക്ഷേപിച്ചാണ് ജീവകാരുണ്യ പദ്ധതികൾ നടപ്പാക്കുന്നത്.
ദുബൈ ഗോൾഡ് സൂക്കിലെ മലബാർ ഇന്റർനാഷനൽ ഹബ്ബിൽ നടന്ന ചടങ്ങിൽ മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം ദുബൈയിലെ ഇത്യോപ്യൻ കോൺസൽ ജനറൽ അസ്മെലാഷ് ബെക്കെലെയ്ക്ക് ലെറ്റർ ഓഫ് ഇന്റൻഡ് കൈമാറി. ചടങ്ങിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജ്മെന്റ് ടീമിലെ മുതിർന്ന അംഗങ്ങൾ പങ്കെടുത്തു. ഹംഗർ ഫ്രീ വേൾഡ് പദ്ധതി നിലവിൽ ആഗോളതലത്തിൽ 119ൽപരം ലൊക്കേഷനുകളിൽ നിത്യേന 1,15,000 പേർക്കുള്ള പോഷകസമൃദ്ധമായ ഭക്ഷണം നൽകിവരുന്നു. സാംബിയയിലെ മൂന്നു സ്കൂളുകളിലായി 2024 മേയ് മുതൽ ഒമ്പത് ലക്ഷം ഭക്ഷണപ്പൊതികൾ വിതരണംചെയ്തിട്ടുണ്ട്.
ഇത്യോപ്യൻ സർക്കാറുമായുള്ള പങ്കാളിത്തത്തിൽ ഏർപ്പെടുന്നതോടെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 8,64,000 ഡോളറിന്റെ നിക്ഷേപം നടത്താനാണ് ബ്രാൻഡിന്റെ തീരുമാനം. ഇതിലൂടെ 2026 അവസാനമാകുമ്പോഴേക്കും 10,000 കുട്ടികൾക്ക് പ്രതിദിനം പോഷകസമൃദ്ധമായ ഭക്ഷണം നൽകാനും വിദ്യാഭ്യാസ രംഗത്ത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും പദ്ധതിയുണ്ടെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

