Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലബാര്‍ ഗോൾഡി​െൻറ സിംഗപ്പൂരിലെ മൂന്നാമത്തെ ഷോറൂം തുറന്നു

text_fields
bookmark_border
മലബാര്‍ ഗോൾഡി​െൻറ സിംഗപ്പൂരിലെ മൂന്നാമത്തെ ഷോറൂം തുറന്നു
cancel

ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്സി​െൻറ സിംഗപ്പൂരിലെ മൂന്നാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു.

മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു. കോ ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി, വൈസ് ചെയര്‍മാന്‍ കെ.പി. അബ്​ദുസ്സലാം, ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, ഇന്ത്യ ഓപറേഷന്‍സ് മാനേജിങ്​ ഡയറക്ടര്‍ ഒ. ആഷര്‍ തുടങ്ങിയവര്‍ സന്നിഹിതരായി. ഉപഭോക്താക്കളുടെ വര്‍ധനയും ബ്രാന്‍ഡിനോടുള്ള പ്രിയം കൂടി വരുന്നതും പരിഗണിച്ചാണ് സെറംഗൂണ്‍ റോഡിലെ സെന്‍ട്രിയം സ്ക്വയറിനുള്ളിലെ പുതിയ ഷോറൂം ആരംഭിച്ചത്.

പൂതിയ ഷോറൂം ലോഞ്ച് ചെയ്തതില്‍ സന്തോഷമുണ്ടെന്നും ഇതിലൂടെ ഫാര്‍ ഈസ്​റ്റ് മേഖലകളില്‍ ബ്രാന്‍ഡി​െൻറ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയുമെന്നും മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പ്​ മലേഷ്യയില്‍ രണ്ടു പുതിയ ഷോറൂമുകള്‍ കൂടി ആരംഭിക്കുമെന്നും അ​േദ്ദഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malabar Gold opens third showroom in Singapore
Next Story