മലബാർ ഗോൾഡ് സീയാറ്റിലിൽ ഷോറൂം തുറന്നു
text_fieldsമലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്‍റെ സീയാറ്റിലിലെ പുതിയ ഷോറൂം ഇന്ത്യൻ കോൺസൽ ജനറൽ പ്രകാശ് ഗുപ്ത ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ ജ്വല്ലറി ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് യു.എസ്.എയിലെ ഒമ്പതാമത് ഷോറൂം വാഷിങ്ടണിലെ സീയാറ്റിലിൽ (ബെല്ലെവ്യു) ആരംഭിച്ചു. വാഷിങ്ടൺ സ്റ്റേറ്റിലെ ബ്രാൻഡിന്‍റെ ആദ്യ ഔട്ട്‌ലെറ്റാണിത്. സീയാറ്റിലിലെ ഇന്ത്യൻ കോൺസുലേറ്റ് കോൺസൽ ജനറൽ പ്രകാശ് ഗുപ്ത പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൾ സലാം, ഇന്‍റർനാഷനൽ ഓപറേഷൻസ് എം.ഡി. ഷംലാൽ അഹമ്മദ് ഉൾപ്പെടെയുള്ള മാനേജ്‌മെന്‍റ് പ്രതിനിധികൾ പങ്കെടുത്തു.
സീയാറ്റിൽ ഷോറൂമിൽ സ്വർണം, വജ്രം, മറ്റ് അമൂല്യ രത്നങ്ങൾ എന്നിവയിലായി 25-ഓളം എക്സ്ക്ലൂസീവ് ബ്രാൻഡുകളിൽ നിന്നുള്ള ഇരുപതിനായിരത്തിലധികം വൈവിധ്യമാർന്ന ആഭരണശേഖരം ഒരുക്കിയിട്ടുണ്ട്. വിദഗ്ദ്ധരുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം ആഭരണങ്ങൾ ഡിസൈൻ ചെയ്യാനുള്ള സൗകര്യവുമുണ്ട്. സുതാര്യമായ വിലനിർണയം, ആജീവനാന്ത സൗജന്യ പരിപാലനം, 100 ശതമാനം എക്സ്ചേഞ്ച് മൂല്യം തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന ‘മലബാർ പ്രോമിസ്’ പരിരക്ഷയോടെയാണ് ഇവിടെനിന്നുള്ള ഓരോ പർച്ചേസും ലഭ്യമാകുന്നത്.
‘മെയ്ക് ഇൻ ഇന്ത്യ, മാർക്കറ്റ് ടു ദി വേൾഡ്’ എന്ന ആശയത്തിന്‍റെ ഭാഗമായി ഇന്ത്യൻ കരകൗശല വിദ്യ ആഗോളതലത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. ധാരാളം സൗത്ത് ഏഷ്യൻ വംശജർ വസിക്കുന്ന പസഫിക് നോർത്ത് വെസ്റ്റ് മേഖലയിലെ സാധ്യതകൾ മുൻനിർത്തിയാണ് സീയാറ്റിലിൽ പുതിയ കേന്ദ്രം തുറന്നത്. സാൻഫ്രാൻസിസ്കോ, ന്യൂയോർക്ക്, ഹൂസ്റ്റൺ തുടങ്ങിയ കൂടുതൽ അമേരിക്കൻ നഗരങ്ങളിലേക്ക് പ്രവർത്തനം വിപുലീകരിക്കുമെന്നും ഇന്‍റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

