മലബാർ ഗോൾഡിെൻറ പുതിയ ഷോറൂം തെലങ്കാനയിൽ തുറന്നു
text_fieldsമലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തെലങ്കാനയിലെ മാഞ്ചേരിയലിൽ ആരംഭിച്ച പുതിയ ഷോറൂമിെൻറ ഉദ്ഘാടന
ചടങ്ങ്
ദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തെലങ്കാനയിലെ മാഞ്ചേരിയലിൽ ആരംഭിച്ച പുതിയ ഷോറൂമിെൻറ ഉദ്ഘാടനം മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് വെർച്വൽ പ്ലാറ്റ്ഫോം വഴി നിർവഹിച്ചു.
മാഞ്ചേരിയൽ എം.എൽ.എ നഡിപ്പെല്ലി ദിവാകർ റാവു മുഖ്യാതിഥിയായി. പുരനം സതീഷ് എം.എൽ.സി, മുനിസിപ്പൽ ചെയർമാൻ പെൻറ രാജയ്യ, വൈസ് ചെയർമാൻ ഗജുല മുകേഷ് ഗൗഡ്, മലബാർ ഗ്രൂപ് കോചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി, വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം, മലബാർ ഗോൾഡ് ഇന്ത്യ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ, ഇൻറർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, എക്സിക്യൂട്ടിവ് ഡയറക്ടർമാരായ സി. മായിൻകുട്ടി, കെ.പി. വീരാൻകുട്ടി, എം. അബ്ദുൽ മജീദ്, റീട്ടെയിൽ ഓപറേഷൻസ് ഹെഡ് (റെസ്റ്റ് ഓഫ് ഇന്ത്യ) പി.കെ. സിറാജ്, മറ്റ് മാനേജ്മെൻറ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

