മലബാര്‍ ഗോള്ഡിെൻറ ഒമാനിലെ 18ാം ഷോറൂം തുറന്നു
text_fieldsദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഒമാനില്‍ 18ാമത്തെ ഷോറൂം ആരംഭിച്ചു.
ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗോള്‍ഡ് ഒമാന്‍ ഡയറക്ടര്‍ ഖമീസ് താനി തുനയ് അല്‍ മന്ദാരി, കോ ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി, വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ സലാം, ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, ഇന്ത്യ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ. ആഷര്‍, ഒമാന്‍ റീജനല്‍ ഹെഡ് കെ. നജീബ് തുടങ്ങിയവര്‍ പങ്കെടുത്തു. മസ്കത്ത് റൂവിയിലെ ലുലു സൂഖിലാണ് ഷോറൂം തുറന്നത്. ഒമാനിലെ പ്രധാന നഗരങ്ങളായ സൊഹാര്‍, മസ്കത്ത്, സലാല എന്നിവിടങ്ങളിലും ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഒമാനിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം എന്ന നിലയില്‍ പുതിയ ഷോറൂമിെൻറ ഉദ്ഘാടനം ഏറെ സന്തോഷമുണ്ടാക്കുന്നുവെന്ന് മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു.
ഒമാനില്‍ രണ്ട് ഔട്ട്ലെറ്റുകള്കൂടി ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
