മലബാർ ഗോൾഡ് ഇന്ത്യയിൽ രണ്ട് ഷോറൂമുകൾ കൂടി തുറന്നു
text_fieldsമലബാർ ഗ്രൂപ് ചെയർമാൻ എം.പി അഹമ്മദിന്റെ വെർച്വൽ ഉദ്ഘാടനത്തിന് ശേഷം പൂമ്പുഹാർ എം.എൽ.എ നിവേത എം. മുരുകൻ മയിലാടുതുറയിലെ ഷോറൂം തുറന്നുകൊടുക്കുന്നു
ദുബൈ: ലോകത്തെ വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യയിൽ രണ്ട് ഷോറൂമുകൾകൂടി ആരംഭിച്ചു.
അഹ്മദാബാദിലെ സാറ്റലൈറ്റ് റോഡ്, തമിഴ്നാട്ടിലെ മയിലാടുതുറൈ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ. സാറ്റലൈറ്റ് റോഡിലെ ഷോറൂം അഹ്മദാബാദിലെ ബ്രാൻഡിന്റെ രണ്ടാമത്തെ ഷോറൂമും, മയിലാടുതുറൈ ഷോറൂം തമിഴ്നാട്ടിലെ 23ാമത്തെ ഷോറൂമുമാണ്.
അഹ്മദാബാദിലെ ഷോറൂം, വെജല്‍പൂർ എം.എൽ.എ അമിത് താക്കർ ഉദ്ഘാടനം ചെയ്തു. മലബാർ ഗ്രൂപ് ചെയർമാൻ എം.പി അഹമ്മദിന്റെ വെർച്വൽ ഉദ്ഘാടനത്തിന് ശേഷം, പൂമ്പുഹാർ എം.എൽ.എ നിവേത എം. മുരുകൻ മയിലാടുതുറൈയിലെ ഷോറൂം തുറന്നുകൊടുത്തു.
അഹ്മദാബാദിലെ ഷോറൂം വെജല്‍പൂർ എം.എൽ.എ അമിത് താക്കർ ഉദ്ഘാടനം ചെയ്യുന്നു
മലബാർ ഗോൾഡിന്റെ മുതിർന്ന മാനേജ്മെന്റ് ടീം അംഗങ്ങളും വിശിഷ്ടാതിഥികളും ഉപഭോക്താക്കളും അഭ്യുദയകാംക്ഷികളും ചടങ്ങുകളിൽ പങ്കെടുത്തു. യഥാക്രമം 9000 ചതുരശ്ര അടിയിലും 5,390 ചതുരശ്ര അടിയിലും വ്യാപിച്ചുകിടക്കുന്ന അഹ്മദാബാദിലെയും തമിഴ്നാട്ടിലെയും ഷോറൂമുകളിൽ, പരമ്പരാഗതവും സമകാലികവുമായ ഡിസൈനുകളാൽ സമ്പന്നമാക്കിയ ബ്രൈഡൽ ആഭരണ ശേഖരങ്ങളുടെ വിസ്മയിപ്പിക്കുന്ന ശ്രേണിക്ക് പുറമെ, സ്വർണം, വജ്രം, അമൂല്യ രത്നങ്ങൾ, പ്ലാറ്റിനം എന്നിവയിൽ രൂപകല്പന ചെയ്ത കമനീയമായ ആഭരണങ്ങളുടെ ശ്രേണിയും ഒരുക്കിയിട്ടുണ്ട്.
മൈൻ ഡയമണ്ട് ജ്വല്ലറി, ഇറ അൺകട്ട് ഡയമണ്ട് ജ്വല്ലറി, ഡിവൈൻ ഇന്ത്യൻ ഹെറിറ്റേജ് ജ്വല്ലറി, എത്നിക്സ് ഹാൻഡ് ക്രാഫ്റ്റഡ് ആന്റിക്ക് ആഭരണ ശേഖരം, പ്രെഷ്യ അമൂല്യ ജെം സ്റ്റോൺ ജ്വല്ലറി, സോൾ-ലൈഫ് സ്റ്റൈൽ ജ്വല്ലറി, വിറാസ് -പോൾക്കി ജ്വല്ലറി, സ്റ്റാറ്റലൈറ്റ്-കിഡ്സ് ജ്വല്ലറി തുടങ്ങിയ മലബാർ ഗോൾഡിന്റെ എക്സ്ക്യൂസീവ് ബ്രാൻഡുകളിൽനിന്നുള്ള വൈവിധ്യമാർന്ന ഡിസൈനുകളും പുതിയ ഷോറൂമുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

