Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്സവകാലം ആഘോഷമാക്കാനൊരുങ്ങി മലബാര്‍ ഗോള്‍ഡ്

text_fields
bookmark_border
malabar gold
cancel

ദുബൈ: ഉത്സവകാലം ലക്ഷ്യമിട്ട് ഓഫറുകളുമായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ്. പുതുതായി പുറത്തിറക്കിയ ഫെസ്റ്റിവ് ഫിലിമിലെ 'ആഘോഷങ്ങളില്‍ നിങ്ങള്‍ക്കൊപ്പം എന്നും മലബാര്‍' എന്ന ടാഗ് ലൈനിന്‍റെ ഭാഗമായി സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പായ സ്വര്‍ണ നാണയങ്ങള്‍ ലഭ്യമാകും. സ്വർണം, വജ്രം, അമൂല്യ രത്‌നാഭരണങ്ങള്‍ എന്നിവയില്‍ ആകർഷകമായ പുതിയ ശേഖരങ്ങളും എത്തിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, യു.എസ്.എ എന്നിവിടങ്ങളിലെ എല്ലാ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ഔട്ട്ലറ്റുകളിലും ഒക്ടോബര്‍ 23വരെ ഓഫര്‍ ലഭ്യമായിരിക്കും.

5000 ദിര്‍ഹം മൂല്യമുള്ള ഓരോ വജ്രാഭരണങ്ങളുടെയും അമൂല്യ രത്നാഭരണങ്ങളുടെയും പര്‍ച്ചേസിനൊപ്പം സൗജന്യമായി ഒരു ഗ്രാം സ്വര്‍ണ നാണയം ലഭിക്കും. 3000 ദിര്‍ഹം വിലമതിക്കുന്ന വജ്രാഭരണങ്ങളുടെയും അമൂല്യ രത്നാഭരണങ്ങളുടെയും പര്‍ച്ചേസിനൊപ്പം അര ഗ്രാം സ്വര്‍ണ നാണയം ലഭിക്കും. മൈന്‍, എറ, പ്രെഷ്യ, വിറാസ്, എത്നിക്സ്, ഡിവൈന്‍ തുടങ്ങിയ ഉപ ബ്രാന്‍ഡുകളുടെ വിശാലമായ ശ്രേണിയില്‍ 22 കാരറ്റ് സ്വര്‍ണം, വജ്രം, അമൂല്യ രത്‌നങ്ങള്‍ എന്നിവയില്‍ രൂപകല്‍പന ചെയ്ത പ്രത്യേക ഡിസൈനുകളും ലഭ്യമാക്കിയിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തില്‍ സമകാലിക ഫാഷനില്‍ രൂപകല്‍പന ചെയ്ത ആകര്‍ഷകമായ ഡിസൈനുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ എല്ലാ ഷോറൂമുകളിലും സ്‌പെഷല്‍ ബൈ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.

പുതിയ ഫെസ്റ്റിവല്‍ ഫിലിമില്‍ പറഞ്ഞിരിക്കുന്നതുപോലെ, ആഘോഷങ്ങളില്‍ ഉപഭോക്താക്കള്‍ക്കൊപ്പം എന്നുമുണ്ടെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ഇന്‍റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഓരോ പര്‍ച്ചേസിനൊപ്പവും സൗജന്യ സ്വര്‍ണനാണയങ്ങള്‍ നൽകുന്ന ഓഫറിലൂടെ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ തിളക്കമേകാന്‍ മലബാര്‍ ഗോള്‍ഡിന് കഴിയുമെന്നും ഷംലാല്‍ അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണവിലയിലെ വ്യതിയാനത്തില്‍നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി 10 ശതമാനം മുൻകൂർ തുക നൽകി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malabar Gold is all set to celebrate the festive season
Next Story