Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫു​ജൈ​റ​യി​ലെ...

ഫു​ജൈ​റ​യി​ലെ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി മ​ല​ബാ​ർ ഗോ​ൾ​ഡ്​

text_fields
bookmark_border
malabar gold
cancel
camera_alt

ഫു​ജൈ​റ​യി​ലെ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് മ​ല​ബാ​ർ ഗോ​ൾ​ഡ്​ കെ.​എം.​സി.​സി​യു​മാ​യി ചേ​ർ​ന്ന് ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

ദു​ബൈ: മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സ്​ കെ.​എം.​സി.​സി​യു​മാ​യി ചേ​ർ​ന്ന് ഫു​ജൈ​റ​യി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. മ​ല​ബാ​ർ ഗോ​ൾ​ഡി​ന്‍റെ കോ​ർ​പ​റേ​റ്റ് സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത പ​ദ്ധ​തി(​സി.​എ​സ്.​ആ​ർ) ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​രി, പ​യ​ർ, എ​ണ്ണ, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ 100 ഭ​ക്ഷ്യ കി​റ്റാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ പ്ര​യാ​സം ല​ഘൂ​ക​രി​ക്കാ​ൻ പ്ര​വ​ർ​ത്ത​നം സ​ഹാ​യ​ക​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഷം​ലാ​ൽ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

സി.​എ​സ്.​ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ല​ബാ​ർ ഗോ​ൾ​ഡി​ന്‍റെ പ്ര​ധാ​ന മൂ​ല്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ എ​ത്ര​യും വേ​ഗം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ പ്രാ​ർ​ഥി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ന്‍റെ ലാ​ഭ​ത്തി​ന്‍റെ അ​ഞ്ചു ശ​ത​മാ​നം സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ചെ​ല​വ​ഴി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ, ജി.​സി.​സി, മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ർ, യു.​എ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ മ​ല​ബാ​ർ ഷോ​റൂ​മു​ക​ൾ വ​ഴി സ​മാ​ന മ​ന​സ്ക​രാ​യ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് നി​ര​വ​ധി ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flood victimsMalabar Gold helps
News Summary - Malabar Gold helps flood victims in Fujairah
Next Story