മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിൽ പുതു വിസ്മയമായി ദിയ കളക്ഷൻസ്
text_fieldsദുബൈ: ഇൗ സമ്മർ സീസൺ കൂടുതൽ തിളക്കമുറ്റതാക്കാൻ ആകർഷകമായ ‘ദിയ കളക്ഷൻ’സുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്. മിസ് വേള്‍ഡ് മാനുഷി ഛില്ലറാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിെൻറ ‘മൈന്‍’ ശ്രേണിയിലെ പുതിയ ഡയമണ്ട് ജുവല്ലറി ശേഖരമായ ‘ദിയ’ അവതരിപ്പിച്ചത്. ഈ പ്രത്യേക ആഭരണ ശ്രേണി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിെൻറ യു.എ.ഇയിലെ എല്ലാ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്. ഇതിന് പുറമേ സമ്മര്‍ സീസണില്‍ ഉപഭോക്താക്കള്‍ക്കായി അത്യാകര്‍ഷകമായ ‘സ്പാര്‍ക്ക്ളിങ്ങ് സമ്മര്‍ ഓഫറുകളും' ഒരുക്കിയിട്ടുണ്ട്.
യെല്ലോ, റോസ് ഗോള്‍ഡ് നിറങ്ങളില്‍, റൗണ്ട് കട്ട് ഡയമണ്ടില്‍ രൂപകല്പന ചെയ്ത ‘ദിയ’ ഡയമണ്ട് കളക്ഷന്‍സ് പരമ്പരാഗത, ആധുനിക ആഭരണ ഡിസൈനുകളുടെ സങ്കലനമാണ്. വിശേഷ അവസരങ്ങള്‍ക്ക് ഇണങ്ങും വിധത്തില്‍ രൂപപ്പെടുത്തിയ ഈ ഡിസൈനുകള്‍, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഓരോ ഡയമണ്ടിനും മനോഹാരിത ഉറപ്പുവരുത്തുന്നതിനൊപ്പം ആഭരണത്തിനൊന്നാകെ അത്യാകര്‍ഷകമായ കാഴ്ചയും സമ്മാനിക്കുന്നു. അമൂല്ല്യമായ ഡയമണ്ടുകളില്‍ അതുല്ല്യരായ കലാകാരന്മാരുടെ കരവിരുതിനാല്‍ തീര്‍ത്ത ആഭരണങ്ങളാണ് ദിയാ കളക്ഷെൻറ സവിശേഷത.
ഈ സമ്മര്‍ സീസണില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സില്‍ നിന്ന് സ്വര്‍ണ്ണ, വജ്രാഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ആകര്‍ഷകമായ സ്വര്‍ണ്ണ സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്. 2500 ദിര്‍ഹമിന് സ്വര്‍ണ്ണാഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ‘സ്ക്രാച്ച് ആൻറ് വിന്’ കൂപ്പണിലൂടെ ഒരു ഉറപ്പായ സ്വര്‍ണ്ണ നാണയവും, 50 സ്വര്‍ണ്ണ നാണയങ്ങള്‍ വരെ ഇൻസ്റ്റൻറായി നേടാനുളള അവസരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. ഓരോ 3,000 ദിര്‍ഹമിെൻറ ഡയമണ്ട് ആഭരണ പര്‍ച്ചേസിനുമൊപ്പം ഒരു ഗ്രാം സ്വര്‍ണ്ണനാണയം സൗജന്യമായി നേടാം. 22 ക്യാരറ്റ് ഗോള്‍ഡ് എക്സ്ചേഞ്ചിനൊപ്പം (ജി.സി.സി) സിറോ ഡിഡക്ഷന് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
