കാതണി ഉത്സവവുമായി മലബാർ ഗോൾഡ് ഡയമണ്ട്സ്
text_fieldsദുബൈ: മലബാർ ഗോൾഡ് ഡയമണ്ട്സിൽ കാതണി ഉത്സവം ആരംഭിച്ചു. സ്വർണം, വജ്രം, അമൂല്യ രത്നങ്ങൾ എന്നിവയിൽ രൂപകൽപന ചെയ്ത 20 രാജ്യങ്ങളിൽ നിന്നുള്ള വിപുലമായ കമ്മലുകളുടെ ശേഖരമാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ഏപ്രിൽ 17 വരെയാണ് കാതണി ഉത്സവം അരങ്ങേറുക. യു.എ.ഇ, ഒമാൻ, സൗദി, കുവൈത്ത്, ബഹ്റൈൻ, സിംഗപ്പൂർ, മലേഷ്യ, യു.എസ്.എ എന്നിവിടങ്ങളിലെ മലബാർ ഗോൾഡ് ഡയമണ്ട്സ് ഷോറൂമുകളിൽ ആനുകൂല്യം ലഭ്യമാണ്.
ജോലി സ്ഥലങ്ങളിലും ആഘോഷങ്ങൾക്കും സ്ത്രീകൾ ജീവിതത്തിൽ കൈകാര്യം ചെയ്യുന്ന മറ്റ് വ്യത്യസ്ത റോളുകൾക്കും ഇണങ്ങുന്ന രീതിയിലുള്ള കമ്മലുകളാണ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള കരകൗശല വിദഗ്ധർ രൂപകൽപന ചെയ്തതാണ് സ്വർണത്തിലും വജ്രത്തിലും അമൂല്യ രത്നങ്ങളിലുമുള്ള കമ്മലുകൾ. ഓഫിസ് വെയർ, കാഷ്വൽ വെയർ, പാർട്ടി വെയർ, ൈബ്രഡൽ വെയർ എന്നിവ കൂടാതെ മറ്റ് അന്താരാഷ്ട്ര ഡിസൈനുകളും ഉപഭോക്താവിന് തിരഞ്ഞെടുക്കാനാകും. ഒപ്പം മിതമായ നിരക്കിൽ ഉപയോഗിക്കാൻ അനുയോജ്യമായ നൂറുകണക്കിന് ഡിസൈനുകളും ലഭ്യമാണ്.

