മലബാർ ഗോൾഡ് കുവൈത്തിലെ അല്‍റായി ഷോറൂം നവീകരിച്ചു
text_fieldsദുബൈ: കുവൈത്ത് അല്‍റായിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മലബാർ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ബോളിവുഡ് നടനും മലബാർ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാന്‍ഡ് അംബാസഡറുമായ അനില്‍ കപൂർ ഒക്ടോബര്‍ മൂന്നിന് വൈകീട്ട് 7.30ന് ഷോറൂം ഉദ്ഘാടനം ചെയ്യും. മലബാർ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന് കുവൈത്തില്‍ എട്ട് ഷോറൂമുകളാണുളളത്. ദജീജ്, മൈല്യ, ഫഹാഹീല്‍, മഹ്ബൂല, സാല്‍മിയ, ജിലീബ് അല്‍ഷുയൂഖ്, ജഹ്റ എന്നിവിടങ്ങളിലാണ് മറ്റ് ഷോറൂമുകൾ.
20 രാജ്യങ്ങളിൽ നിന്ന് ക്യുറേറ്റ് ചെയ്ത സ്വർണാഭരണങ്ങള്‍, വജ്രാഭരണങ്ങള്‍, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയിലെ 20,000ലധികം അതിമനോഹരമായ ഡിസൈനുകളുടെ ശേഖരം പുതുതായി നവീകരിച്ച ഷോറൂമില്‍ പ്രദര്‍ശിപ്പിക്കും.എല്ലാ ആഭരണ പ്രേമികളുടെയും അഭിരുചിക്കനുസരിച്ച് ഷോറൂമില്‍ ഡെയ്ലി വെയര്‍, ഓഫിസ് വെയര്‍, പ്രത്യേക അവസരങ്ങള്‍, ബ്രൈഡൽ കലക്ഷനുകള്‍ എന്നിവക്കായി വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്.
സോള്ലൈഫ് സ്റ്റൈൽ ജ്വല്ലറി കോര്‍ണര്‍, മൈന്‍ ആഭരണങ്ങള്‍ക്കായുള്ള പ്രത്യേക ഏരിയ എന്നിവക്കു പുറമേ, മലബാർ ഗോള്‍ഡിന്റെ വിവിധ എക്സ്ക്ലൂസിവ് ബ്രാന്‍ഡുകളായ ഇറ അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍, വിറാസ് റോയല്‍ പോള്‍ക്കി ജ്വല്ലറി, എത്നിക് ഹാന്‍ഡ് ക്രാഫ്റ്റ് ഡിസൈനര്‍ ആഭരണങ്ങള്‍, അമൂല്യ ജെം ആഭരണങ്ങള്‍, ഡിവൈന്‍ ഇന്ത്യന്‍ ഹെറിറ്റേജ് ആഭരണങ്ങള്‍, സ്റ്റാര്‍ലെറ്റ് കിഡ്സ് ആഭരണങ്ങള്‍ എന്നിവ ഷോറൂം പ്രദര്‍ശിപ്പിക്കുന്നു. ഉദ്ഘാടന ഓഫറുകളുടെ ഭാഗമായി ഒക്ടോബർ മൂന്നിന് അല്‍റായ് ഷോറൂമില്‍ നിന്നും വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ നാണയങ്ങൾ നേടാം.

