മലബാര്‍ ഗോള്‍ഡ് &ഡയമണ്ട്സ് 250ാമത് ഷോറൂം ഷിക്കാഗോയില്‍ തുറന്നു
text_fieldsദുബൈ: ആഗോളതലത്തില്‍ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഷിക്കാഗോയില്‍ ഔട്ട്ലെറ്റ് തുറന്നുകൊണ്ട് യു.എസ്.എയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഗ്രൂപ്പിെൻറ 250ാമത് ഔട്ട്ലെറ്റാണ് ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ ജനറല്‍ നീതാ ഭൂഷണ് ഉദ്ഘാടനം ചെയ്തത്. മലബാര്‍ ഗോള്‍ഡ് &ഡയമണ്ട്സ് ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിംങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, ഷിക്കാഗോ, 50ാം വാര്‍ഡ് നഗരാധികാരി ഡേബ്റ സില്‍വര്‍സ്റ്റെയിന്‍, ഓക്ക്ബ്രൂക്ക് മേയര്‍ ഡോക്ടര്‍ ഗോപാല്‍ ലാല്‍മലാനി, മലബാര്‍ ഗോള്‍ഡ് &ഡയമണ്ട്സ് യു.എസ് ഓപറേഷന്‍സ് പ്രസിഡൻറ് ജോസഫ് ഈപ്പന്, മലബാര്‍ ഗോള്‍ഡ് &ഡയമണ്ട്സ് ഹെഡ് ഓഫ് യു.എസ് ഓപറേഷന്‍സ്, ജാസര്‍ രയരോത്ത്, മലബാര്‍ ഗോള്‍ഡ് &ഡയമണ്ട്സ് ഷിക്കാഗോ ബ്രാഞ്ച് ഹെഡ് ദിപെന്‍ ലക്ക തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഇതോടെ മലബാര്‍ ഗോള്‍ഡ് &ഡയമണ്ട്സ് പ്രവര്‍ത്തിക്കുന്ന പത്താമത്തെ രാജ്യമായി യു.എസ്.എ മാറി. ഷിക്കാഗോയിലെ 2652 ഡെവോണ്‍ അവന്യു, ഇല്ലിനോയി 60659 ലാണ് പുതിയ ഷോറൂം സ്ഥിതിചെയ്യുന്നത്.
