മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് മീനാ ബസാര്‍ ഔട്ട്ലെറ്റില് ആര്‍ടിസ്ട്രി ബ്രാന്‍ഡഡ് ജ്വല്ലറി ഷോ
text_fieldsദുബൈ: ആഗോളതലത്തില്‍ 250 ഔട്ട്ലെറ്റുകളുടെ സജീവ സാന്നിധ്യമുളള, ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിെൻറ എക്സക്ലൂസിവ് ബ്രാന്‍ഡഡ് ജ്വല്ലറി ഷോ ആയ ‘ആര്ടിസട്രി’ പ്രദര്‍ശനത്തിന് തുടക്കമായി. 2018 നവംബര്‍ 29 മുതല്‍ ഡിസംബര്‍ 8 വരെ ബര്‍ദുബൈയിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമായ മീനാ ബസാറിലെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഔട്ട്ലെറ്റിലാണ് പ്രദര്‍ശനം. ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ള അത്യപൂര്‍വ്വവും അമൂല്ല്യവുമായ ആഭരണ ശേഖരം ഒരുമിച്ച് കാണാനുളള അവസരമാണ് ‘ആര്ടിസട്രി’യെന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിലെ വിദഗ്ധരുടെ സഹായത്തോടെ വെഡിംങ്ങ് ജ്വല്ലറി ഡിസൈന്‍ ചെയ്യാനുളള സൗകര്യവും ഷോയില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ വിധ വെഡിംങ്ങ് ജ്വല്ലറി ഡിസൈനുകള്‍ക്കുമായി ബെസ്പോക്ക് ജ്വല്ലറി സൊലൂഷ്യന്‍ സര്‍വ്വീസ് സംവിധാനിച്ചിട്ടുണ്ട്. മൈന്‍, എറ, പ്രഷ്യ, എത്ത്നിക്സ്, സ്റ്റാര്‍ലെറ്റ്, ഡിവൈന്‍, എഗോ ബേ, സോളിറ്റയര്‍ വണ്‍ എന്നീ ബ്രാന്‍ഡുകളിലെ കമനീയമായ ആഭരണേശ്രേണികളാണ് അണിനിരക്കുന്നത്. 24, 22, 18 ക്യാരറ്റുകളിലുളള 300 കിലോ ഗ്രാമിലധികം വരുന്ന വിദഗ്ധ രൂപകല്പനയോട് കൂടിയ സ്വര്‍ണ്ണാഭരണങ്ങളുടെ പ്രദര്‍ശനവും വില്പനയും ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു.
മികച്ച ഡയമണ്ട് ജ്വല്ലറി എക്സ്ചേഞ്ച് ഓഫറും ജ്വല്ലറി ഷോയില്‍ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
