Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബി ഡല്‍മ മാളില്‍ മലബാര്‍ ഗോള്‍ഡ്

text_fields
bookmark_border
ഫുജൈറയിലെ ഷോറൂം അനില്‍ കപൂര്‍ ഉദ്ഘാടനം ചെയ്യും
അബൂദബി ഡല്‍മ മാളില്‍ മലബാര്‍ ഗോള്‍ഡ്
cancel
camera_alt

മ​ല​ബാ​ർ ഗോ​ൾ​ഡി​ന്‍റെ അ​ബൂ​ദ​ബി ഡ​ൽ​മ മാ​ളി​​ലെ ഷോ​റൂം ചെ​യ​ര്‍മാ​ന്‍ എം.​പി. അ​ഹ​മ്മ​ദും

എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ കെ.​പി. വീ​രാ​ന്‍കു​ട്ടി​യും ചേ​ര്‍ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. മ​ല​ബാ​ര്‍

ഗ്രൂ​പ് വൈ​സ് ചെ​യ​ര്‍മാ​ന്‍ കെ.​പി. അ​ബ്ദു​ൽ സ​ലാം, ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ്​

ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ്, സീ​നി​യ​ര്‍ ഡ​യ​റ​ക്ട​ര്‍ മാ​യ​ന്‍കു​ട്ടി സി., ​ബി ടു ​ബി ആ​ന്‍ഡ്

മാ​നു​ഫാ​ക്ച​റി​ങ് (ഇ​ന്ത്യ) ഡ​യ​റ​ക്ട​ര്‍ എ.​കെ. നി​ഷാ​ദ്, ഫി​നാ​ന്‍സ് ആ​ന്‍ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍

ഡ​യ​റ​ക്ട​ര്‍ അ​മീ​ര്‍ സി.​എം.​സി തു​ട​ങ്ങി​യ​വ​ർ സ​മീ​പം

അബൂദബി: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സിന്‍റെ പുതിയ ഷോറൂം അബൂദബിയിലെ ഡല്‍മ മാളില്‍ ആരംഭിച്ചു. മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദും എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ.പി. വീരാന്‍കുട്ടിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. അബൂദബിയിലെ 16ാമത് ഷോറൂമാണിത്. മലബാര്‍ ഗ്രൂപ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുസ്സലാം, ഇന്‍റർനാഷനൽ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, സീനിയര്‍ ഡയറക്ടര്‍ സി. മായന്‍കുട്ടി, ബി ടു ബി ആന്‍ഡ് മാനുഫാക്ചറിങ് (ഇന്ത്യ) ഡയറക്ടര്‍ എ.കെ. നിഷാദ്, ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ അമീര്‍ സി.എം.സി, മുതിര്‍ന്ന മാനേജ്മെന്‍റ് ഉദ്യോഗസ്ഥര്‍, ഉപഭോക്താക്കള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരും പങ്കെടുത്തു.

അബൂദബിയിലെ ഹംദാന്‍ സ്ട്രീറ്റ്, മദീനത്ത് സായിദ് ഷോപ്പിങ് സെന്‍റര്‍, റുവൈസ് മാള്‍, ഷാബിയ മുസഫ, മസ്യാദ് മാള്‍, ക്യാപിറ്റല്‍ മാള്‍, മുഷ്രിഫ് മാള്‍, അല്‍വഹ്ദ മാള്‍, മക്കാനി മാള്‍, ഖാലിദിയ മാള്‍, കുവൈതാത് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, അല്‍ഐനിലെ മീന ബസാര്‍ എന്നിവിടങ്ങളിലായി അബൂദബിയിലും അലൈനിലും ശക്തമായ റീട്ടെയില്‍ സാന്നിധ്യമാണ് മലബാറിനുള്ളത്. ഹമദ് ബിന്‍ അബ്ദുല്ല റോഡില്‍ എ.ഡി.ഐ.ബി ബാങ്കിന് സമീപത്തെ മലബാര്‍ ഗോള്‍ഡിന്‍റെ ഫുജൈറയിലെ രണ്ടാമത്തെ ഷോറൂമിന്‍റെ ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് നടക്കും. ബോളിവുഡ് നടനും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ ബ്രാന്‍ഡ് അംബാസഡറുമായ അനില്‍ കപൂര്‍ ഉദ്ഘാടനം ചെയ്യും.

ഏറ്റവും വിശ്വസ്തമായ ജ്വല്ലറി എന്ന നിലയിലേക്ക് മലബാര്‍ ഗോള്‍ഡിനെ എത്തിച്ചതിന് ഉപഭോക്താക്കളോട് നന്ദി പറയുന്നതായി എം.പി. അഹമ്മദ് പറഞ്ഞു. പുതിയ ഷോറൂമുകൾ ഞങ്ങളുടെ ഉപഭോക്തൃ അടിത്തറ വര്‍ധിപ്പിക്കാനും ജ്വല്ലറി ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്താനും അവസരം നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 3000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ഫുജൈറയിലെ പുതിയ ഷോറൂമില്‍ 20 രാജ്യങ്ങളില്‍നിന്നുള്ള 30,000 ജ്വല്ലറി ഡിസൈനുകള്‍ ഉണ്ടാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malabar Gold at Dalma Mall, Abu Dhabi
Next Story