Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫുജൈറ റൺ:മലബാർ ഗോൾഡ്...

ഫുജൈറ റൺ:മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സുമായി എൻ.ബി.എഫ് കൈകോർക്കുന്നു

text_fields
bookmark_border
ഫുജൈറ റൺ:മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സുമായി എൻ.ബി.എഫ് കൈകോർക്കുന്നു
cancel
camera_alt????? ?? ?????????? ???? ??????????? ??????? ????? ??????? ????? ??????????? ??.?? ????? ???????? ??.??.???? ??.?.? ?????? ?????????????
ദുബൈ:യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച്​ ഡിസംബർ ഒന്നിന്​ നടക്കുന്ന പ്രഥമ ഫുജൈറ റണ്ണിൽ  മലബാർ ഗോൾഡ് ആൻറ്​  ഡയമണ്ട്സി​െൻറ സ്​പോൺസർഷിപ്പ് നാഷണൽ ബാങ്ക് ഓഫ് ഫുജൈറ (എൻ ബി എഫ്)ക്ക്​. രാജ്യത്തി​​െൻറ പുതുതലമുറയിൽ ആരോഗ്യത്തിനും ഫിറ്റ്​നസിനും പ്രോത്​സാഹനം നൽകുന്ന പരിപാടിയുമായി കൈകോർക്കുന്നത്​ കമ്പനിയുടെ പ്രതിബന്ധതയുടെ ഭാഗമാണെന്ന്​ മലബാർ ഗോൾഡ്  ആൻറ് ഡയമണ്ട്സ്​ ഇൻറർനാഷണൽ ഓപ്പറേഷൻസ്​ എം.ഡി. ഷംലാൽ അഹമ്മദ് പറഞ്ഞു.  ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് അവബോധം സൃഷ്​ടിയ്ക്കുന്ന ഈ പരിപാടി  യു. എ. ഇയുടെ കായിക കലണ്ടറിൽ   സ്​ഥിരം സ്​ഥാനം നേടുമെന്നും ഫുജൈറയിലെ വിനോദസഞ്ചാരമേഖലയെ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ഫുജൈറ  കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി രക്ഷാധികാരിയായ പ്രഥമ ഫുജൈറ റണ്ണി​​െൻറ വിജയത്തിന്​  പ്രാദേശിക  കൂട്ടുകെട്ടുകളെ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കുകയായിരുന്നുവെന്ന്​  എൻ.ബി.എഫ് സി ഇഒ വിൻസെൻ്റ് കുക്ക് അറിയിച്ചു. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക്​ nbf.fujairahrun.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMalabar Gold and Diamonds
News Summary - Malabar gold and Diamonds uae gulf news
Next Story