മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബംഗ്ലാദേശിലേക്കും
text_fieldsമലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബംഗ്ലാദേശിലെ ആഭരണ നിർമാണകേന്ദ്രത്തിന്റെ ശിലാസ്ഥാപനച്ചടങ്ങിൽ
നിറ്റോൾ നിലോയ് ഗ്രൂപ് ചെയർമാൻ അബ്ദുൽ മത്ലൂബ്
അഹമ്മദ് സംസാരിക്കുന്നു
ദുബൈ: 10 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 285ലധികം ഔട്ട്ലറ്റുകളുടെ ശക്തമായ റീട്ടെയിൽ ശൃംഖലയുള്ള മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, നിറ്റോൾ നിലോയ് ഗ്രൂപ്പുമായി സഹകരിച്ച് ബംഗ്ലാദേശിലെ മൊഡോൺപൂരിൽ പുതിയ ആഭരണ നിർമാണകേന്ദ്രം ആരംഭിക്കും.
പുതിയ നിർമാണകേന്ദ്രത്തിന്റെ ശിലാസ്ഥാപനം ബംഗ്ലാദേശ് ഇൻവെസ്റ്റ്മെന്റ് ഡെവലപ്മെന്റ് അതോറിറ്റി എക്സിക്യൂട്ടിവ് ചെയർമാൻ എം.ഡി സിറാസുൽ ഇസ്ലാം നിർവഹിച്ചു. നിറ്റോൾ നിലോയ് ഗ്രൂപ് ചെയർമാൻ അബ്ദുൽ മത്ലൂബ് അഹമ്മദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷണൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഫിനാന്സ് ഡയറക്ടർ അമീർ സി.എം.സി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കേന്ദ്രം മലബാർ ഗോൾഡിന്റെ ബംഗ്ലാദേശിലെ ആദ്യ സംരംഭമാണ്. പ്രതിവർഷം 6,000 കിലോഗ്രാം സ്വർണം ഉൽപാദിപ്പിക്കാൻ പുതിയ നിർമാണകേന്ദ്രത്തിലൂടെ സാധ്യമാകും. സംരംഭം 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗ്ലാദേശിൽ ബാൻഡിന്റെ പ്രയാണം ആരംഭിക്കുന്നതിൽ ഏറെ സന്തോഷവാനാണെന്ന് ഷംലാൽ അഹമ്മദ് പറഞ്ഞു.
നിർമാണ യൂനിറ്റിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പ്രധാനമായും കയറ്റുമതിയിൽ കേന്ദ്രീകരിക്കുമെന്നും പ്രാദേശിക കരകൗശല തൊഴിലാളികൾക്ക് നിരവധി തൊഴിലവസരങ്ങൾ നൽകുമെന്നും നിറ്റോൾ നിലോയ് ഗ്രൂപ് ചെയർമാൻ അബ്ദുൽ മത്ലൂബ് അഹ്മദ് പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും സംരംഭത്തിന് എല്ലാ അനുമതികളും അതിവേഗം ലഭ്യമാക്കുമെന്നും ഇൻവെസ്റ്റ്മെന്റ് ഡെവലപ്മെന്റ് അതോറിറ്റി എക്സിക്യൂട്ടിവ് ചെയർമാൻ എം.ഡി സിറാസുൽ ഇസ്ലാം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

