മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് രണ്ടു പുതിയ ഷോറൂമുകൾ തുറന്നു
text_fieldsദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഗോള വിപുലീകരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ കർണാടകയിലും യു.എ.ഇയിലെ ദുബൈയിലുമായി രണ്ടു പുതിയ ഷോറൂമുകൾ കൂടി ആരംഭിച്ചു. ഗോൾഡ് സൂഖിനുള്ളിലാണ് ദുബൈ ഷോറൂം. മേഖലയിലെ ബ്രാൻഡിന്റെ എട്ടാമത്തെ ഷോറൂമും യു.എ.ഇയിലെ 63ാമത്തെ ഔട്ട്ലറ്റുമാണിത്. ഇന്ത്യയിലെ ഷോറൂം ബംഗളൂരു നഗരത്തിലെ ആർ.ആർ നഗറിലാണ്. ബ്രാൻഡിന്റെ കർണാടകയിലെ 32ാമത്തെ ഔട്ട്ലറ്റും ബംഗളൂരു നഗരത്തിലെ 15ാമത്തെ ഔട്ട്ലറ്റുമാണ്.
ദുബൈ ഗോൾഡ് സൂഖിലെ ഷോറൂം മലബാർ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. മലബാർ ഗോൾഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, മലബാർ ഗ്രൂപ് സീനിയർ ഡയറക്ടർ മായൻകുട്ടി സി, മലബാർ ഗോൾഡ് ഡയമണ്ട്സ് മാനുഫാക്ചറിങ് ഹെഡ് എ.കെ. ഫസൽ, റീജനൽ ഹെഡ് രഞ്ജിത് കെ.വി എന്നിവർക്കൊപ്പം ടീം അംഗങ്ങളും അഭ്യുദയകാംക്ഷികളും ചടങ്ങിൽ സംബന്ധിച്ചു.
ബംഗളൂരു ആർ.ആർ നഗറിലെ ഷോറൂമിന്റെ ഉദ്ഘാടനം മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് വെർച്വലായി നിർവഹിച്ചു. തുടർന്ന് കന്നട നടി രചിത റാമും ഷോറൂം ഉദ്ഘാടനം ചെയ്തു. മലബാർ ഗോൾഡ് ഡയമണ്ട്സ് ഇന്ത്യ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. ആഷർ, റീജനൽ ഹെഡ് ഫിൽസർ ബാബു, ഉപഭോക്താക്കൾ, മറ്റ് മാനേജ്മെന്റ് ടീം അംഗങ്ങൾ, അഭ്യുദയകാംക്ഷികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.