'നുവ ഡയമണ്ട് കലക്ഷന്റെ' പുതിയ എഡിഷനുമായി മലബാർ ഗോൾഡ്
text_fieldsദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് 'നുവ ഡയമണ്ട് കളക്ഷന്റെ' പുതിയ എഡിഷൻ വിപണിയിൽ അവതരിപ്പിച്ചു. പ്രകൃതിയുടെ അതിസൂക്ഷ്മമായ പാറ്റേണുകളിൽ നിന്നും രൂപങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രൂപകൽപന ചെയ്തതാണിത്. 18 കാരറ്റ് സ്വർണത്തിൽ ലോകോത്തര നിലവാരത്തോടെ നിർമിച്ചിരിക്കുന്ന ഈ ആഭരണശേഖരം, പ്രകൃതിദത്തമായ ഡയമണ്ടുകൾക്കൊപ്പം ആകർഷകമായ അമൂല്യരത്നങ്ങളും, സെറാമിക് കളർ ഇനാമലിങ്ങും മൾട്ടി-ടോൺ റോഡിയം ഫിനിഷിങ്ങും ഉപയോഗിച്ചാണ് മനോഹരമാക്കിയിരിക്കുന്നത്.
ആധുനിക ആഭരണസങ്കൽപങ്ങളുമായി കോർത്തിണക്കിയ ഈ കളക്ഷന്റെ മോഡലായി ബോളിവുഡ് നടി കരീന കപൂർ ഖാൻ തുടരുന്നു. മികച്ച കരകൗശല വൈദഗ്ധ്യവും നൂതന ഡിസൈനുകളും ആധുനിക കാലത്തിന്റെ ആഡംബരവും ഒത്തിണങ്ങുന്ന ഈ കളക്ഷനിലൂടെ, നാച്ചുറൽ ഡയമണ്ട് ആഭരണങ്ങളുടെ ശേഖരം വിപുലീകരിക്കുകയാണ് മലബാർ ഗോൾഡ്ആൻഡ് ഡയമണ്ട്സ്.
‘നമ്മുടെ ചുറ്റുപാടുകളെ മനോഹരമാക്കുന്ന സങ്കീർണമായ പാറ്റേണുകളുടേയും അതിസൂക്ഷ്മമായ ഘടനകളെയും ആദരിക്കുകയാണ് നുവ കളക്ഷനിലൂടെ ഞങ്ങൾ ചെയ്യുന്നത്. പ്രകൃതിയുടെ ഈ സൗന്ദര്യത്തെ, ഇന്നത്തെ സ്ത്രീകൾക്ക് ഇണങ്ങുന്നതും ആധുനികവും സ്റ്റൈലിഷുമായ ഒരു ഡയമണ്ട് കളക്ഷനായി അവതരിപ്പിക്കാനാണ് നുവയിലൂടെ ശ്രമിച്ചത്. മികച്ച നൈപുണ്യത്തോടെ നിർമിച്ച ഈ ആഭരണങ്ങൾ ഒരേസമയം ലളിതവും എന്നാൽ, അതിമനോഹരവുമാണ്. ഏത് വിശേഷാവസരങ്ങളിലും അണിയാൻ പറ്റുന്നതും തലമുറകൾ കൈമാറി ആസ്വദിക്കാൻ കഴിയുന്നതുമായ രീതിയിലാണ് ഇവ രൂപകൽപന ചെയ്തിരിക്കുന്നത്‘ - മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് വ്യക്തമാക്കി.
1993ൽ സ്ഥാപിതമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, നിലവിൽ 9.46 ബില്യൺ ഡോളറിന്റെ വാർഷിക വിറ്റുവരവുള്ള ആഗോളതലത്തിലെ നാലാമത്തെ വലിയ ജ്വല്ലറി റീട്ടെയ്‌ലറാണ്. ഇന്ത്യ, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, യു.എസ്.എ, യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് ഉൾപ്പെടെ 14 രാജ്യങ്ങളിലായി 445ലധികം ഷോറൂമുകൾ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ശൃംഖലക്കുണ്ട്. 3500ലധികം ഓഹരി ഉടമകളുള്ള ഈ ഗ്രൂപ്പിൽ 26ലധികം രാജ്യങ്ങളിൽ നിന്നുള്ള മുപ്പതിനായിരത്തിലേറെ പ്രൊഫഷനലുകൾ ജോലി ചെയ്യുന്നു. ഉപഭോക്താക്കൾക്ക് ഓൺലൈൻ വഴിയും പർച്ചേസ് സൗകര്യമുണ്ട്.
ആധുനിക വനിതകൾക്കായുള്ള ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ നൽകുന്ന 'എം.ജി.ഡി ലൈഫ്സ്റ്റൈൽ ജ്വല്ലറി', അറബ് ഉപഭോക്താക്കൾക്കായി പ്രത്യേകം അവതരിപ്പിച്ച 'Mojawhraty by Malabar' എന്നിവയും ഗ്രൂപ്പിന് കീഴിലുണ്ട്. സാമൂഹ്യപ്രതിബദ്ധതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കമ്പനി, ആകെ ലാഭത്തിന്റെ അഞ്ചു ശതമാനം വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കായാണ് വിനിയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

