ലക്ഷം ഭക്ഷണപ്പൊതികളൊരുക്കി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
text_fieldsദുബൈ: കോവിഡ്-19 മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലാവുകയോ, ഒറ്റപ്പെട്ടുപോവുകയോ ചെയ്ത തൊഴിലാളികൾക്കും കുടുംബങ്ങൾക്കും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി 25 ലക്ഷം ഭക്ഷണപ്പൊതികളൊരുക്കുന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പ്രഖ്യാപിച്ച 10 മില്യൺ മീൽസ് എന്ന ക്യാമ്പയിനിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് 2.5 മില്യൺ മീൽസ് പദ്ധതി ആരംഭിച്ചത്. അരി, ധാന്യവർഗങ്ങൾ, എണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ അവശ്യസാധനങ്ങൾ ഉൾപ്പെടുന്ന ഭക്ഷണ കിറ്റ് ഒരു കുടുംബത്തിനോ, ഒരു സംഘം ആളുകൾക്കോ 30 ദിവസത്തെ ഉപയോഗത്തിനുണ്ടാകും, ഇതിനായി 1.6 മില്യൺ ദിർഹം വകയിരുത്തിയിട്ടുണ്ട്.
വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ, കോൺസുലേറ്റുകൾ, പ്രാദേശിക സംഘടനകൾ, നോർക്ക, കെ.എം.സി.സി, റെഡ് ക്രസൻറ്, കമ്യൂണിറ്റി ഡെവലപ്മെൻറ് അതോറിറ്റി, അസോസിയേഷനുകൾ, ഉപഭോക്താക്കൾ എന്നിവരിലൂടെയാണ് കഷ്ടത അനുഭവിക്കുന്ന അർഹരായ ആളുകളെ കണ്ടെത്തുന്നത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എക്കാലത്തും സി.എസ്.ആർ പ്രവർത്തനങ്ങൾക്ക് സവിശേഷ പ്രാധാന്യം നൽകാറു
ണ്ടെന്നും കോവിഡ്-19നെ തുടർന്നുള്ള പ്രതിസന്ധിയിൽ ലോകം നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഇൗ പ്രയാസം ബാധിച്ച വ്യക്തികൾക്കും കുടുംബങ്ങൾക്കും സഹായമേകാൻ തീരുമാനിച്ചതെന്നും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇൻറർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ് പറഞ്ഞു.