മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് 350ാം ഷോറൂം നാപ്പര്‍വില്ലില്‍
text_fieldsദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ യു.എസിലെ നാലാമത്തെ ഷോറൂം ഇല്ലിനോയിസിലെ നാപ്പര്‍വില്ലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ ബ്രാന്‍ഡിന്റെ വടക്കേ അമേരിക്കയിലെ ഷോറൂമുകളുടെ എണ്ണം 5 ആയും ആഗോളതലത്തിലെ ഷോറൂമുകളുടെ എണ്ണം 350 ആയും ഉയര്‍ന്നു.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന് നിലവില്‍ യു.എസ്.എ, കാനഡ, യു.കെ, ആസ്ട്രേലിയ, ഇന്ത്യ, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത്, സൗദി, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ വിപുലമായ റീട്ടെയില്‍ സാന്നിധ്യമുണ്ട്. ഷികാഗോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സോമനാഥ് ഘോഷ് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, പട്ടേല്‍ ബ്രദേഴ്സിലെ രാകേഷ് പട്ടേല്‍, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ നോര്‍ത്ത് അമേരിക്ക ഓപറേഷന്‍സ് പ്രസിഡന്റ് ജോസഫ് ഈപ്പന് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ 350ാമത് ഗ്ലോബല്‍ ഷോറൂം യു.എസില്‍ ആരംഭിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു.
ലോകത്തെതന്നെ ഏറ്റവും വലിയ ആഭരണ വിപണികളിലൊന്നായ യു.എസിൽ നാലാമത്തെ ഷോറൂം ആരംഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദും പറഞ്ഞു.
നേപ്പര്‍വില്ലിലെ പട്ടേല്‍ പ്ലാസയില്‍ 6,400 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന പുതിയ ഷോറൂമില്‍ സ്വര്‍ണം, വജ്രം, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയിലെ 25 എക്സ്ക്ലൂസിവ് ബ്രാന്‍ഡുകളിലായി 30,000 ഡിസൈനുകളടങ്ങിയ ശേഖരങ്ങളുണ്ട്. ഷികാഗോ, ന്യൂജഴ്സി, ഡാലസ് എന്നിവിടങ്ങളിലാണ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ യു.എസിലെ മറ്റ് 3 ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.