Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാള മഹല്ല് പ്രവാസിസംഘം...

മാള മഹല്ല് പ്രവാസിസംഘം വാർഷികസംഗമം

text_fields
bookmark_border
മാള മഹല്ല് പ്രവാസിസംഘം വാർഷികസംഗമം
cancel
camera_alt

മാള മഹല്ല് പ്രവാസിസംഘം വാർഷികസംഗമം

ദുബൈ: മാള മഹല്ല് പ്രവാസിസംഘം വാർഷികസംഗമം നടത്തി. മാള മുഹ്‌യിദ്ദീൻ ജുമാമസ്ജിദ്‌ ഇമാം മൗലവി സുബൈർ മന്നാനി ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ അശ്​റഫ്‌ താമരശ്ശേരി മുഖ്യാതിഥി ആയിരുന്നു. മാള മഹല്ല് പ്രസിഡന്‍റ്​ എ.എ. അഷ്റഫ്‌, മുൻ പ്രസിഡന്‍റ്​‌ എ.എ. അബ്ദുന്നാസർ, കലാഭവൻ ഹമീദ് ഹംദാൻ, പീസ് വാലി സ്ഥാപകൻ മുഹമ്മദ് അഷ്റഫ്, പ്രവാസിസംഘം ദുബൈ ആൻഡ്‌ നോർത്തേൺ എമിറേറ്റ്സ് ചാപ്റ്റർ‌ വൈസ്​ പ്രസിഡന്‍റ്​ ഷാഹുൽ ഹമീദ്, ജോ. സെക്രട്ടറി പി.കെ. നിഷാദ്, ട്രഷറർ ബഷീർ മൊയ്തീൻ, അബൂദബി ചാപ്റ്റർ പ്രസിഡന്‍റ്​ നസീർ ഹുസൈൻ, വി.എസ്​. അൻവർ, ഫൈസൽ ഇസ്‌മാഈൽ, കെ.പി. അശ്റഫ്‌ എന്നിവർ സംസാരിച്ചു.

അശ്റഫ്‌ താമരശ്ശേരി, എ.എ. അഷറഫ്‌, എ.എ. അബ്ദുന്നാസർ, മുഹമ്മദ് അഷറഫ്, ഹമീദ് ഹംദാൻ, മുഹമ്മദ്‌ അബാൻ, ബഷീർ മൊയ്തീൻ, പി.കെ. നിഷാദ്‌, ഡോ. ഹസീന ബീഗം, ഷാഹുൽ ഹമീദ്, ഉമർ മുക്താർ, സനീറ അസീസ്‌, ഡോ. ഹസീന ബീഗം, അഡ്വ. വി.എസ്‌. മുഹമ്മദ്‌ റഫീഖ്‌, അനസ്‌ മാള എന്നിവരെ ആദരിച്ചു. അബൂദബി ചാപ്റ്റർ സെക്രട്ടറി അഡ്വ. മുഹമ്മദ്‌ റഫീഖ്‌ അധ്യക്ഷത വഹിച്ചു. ദുബൈ ആൻഡ്‌ നോർത്തേൺ എമിറേറ്റ്സ് ചാപ്റ്റർ‌ സെക്രട്ടറി അനസ്‌ മാള സ്വാഗതവും പ്രസിഡന്‍റ്​ സഗീർ നാലകത്ത് നന്ദിയും പറഞ്ഞു. ഷാനി ഷാഹുൽ, ഡോ. ഹസീന ബീഗം എന്നിവർ അവതാരകരായി. ഹമീദ് ഹംദാൻ, ഷാജി പട്ടേപ്പാടം, ജിക്കു തിരുത്തിപ്പുറം, ഷമീർ നൊസ്റ്റാൾജിയ, നിഷാദ് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiMala Mahal Pravasi sangamam
News Summary - Mala Mahal Pravasisangham Annual Meeting
Next Story