മാള മഹല്ല് പ്രവാസിസംഘം വാർഷികസംഗമവും യാത്രയയപ്പും
text_fieldsമാള മഹല്ല് പ്രവാസിസംഘം ദുബൈ ആൻഡ് നോർത്തേൺ എമിറേറ്റ്സ് ചാപ്റ്റർ വാർഷികസംഗമത്തിൽ പങ്കെടുത്തവർ
ദുബൈ: മാള മഹല്ല് പ്രവാസിസംഘം ദുബൈ ആൻഡ് നോർത്തേൺ എമിറേറ്റ്സ് ചാപ്റ്റർ വാർഷികസംഗമവും യാത്രയയപ്പും നടത്തി. നാട്ടിലേക്ക് തിരികെപോകുന്ന ടി.എ. അബൂബക്കർ, നവാസ് അബ്ദു എന്നിവർക്ക് യാത്രയയപ്പ് നൽകി. ഭാരവാഹികൾ: സഗീർ നാലകത്ത് (പ്രസി.), അനസ് മാള (ജന. സെക്ര.), ബഷീർ മൊയ്തീൻ (ട്രഷ.), ഷാഹുൽ നെയ്തക്കുടി (വൈ. പ്രസി.), നിഷാദ് പാലക്കത്തടം (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. ഫൈസൽ ഇസ്മാഈൽ, സാദിഖ് ഇസ്മാഈൽ, കെ.വൈ. റാഫി, ആസിഫ്, വി.എസ്. അൻവർ, ഷാജി ആലങ്ങാട്ട്, സയിദ് തസ്ലിം, ഹബീബ് വലിയപറമ്പ്, ഉമർ മുക്താർ, ഷിഹാബ് എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായിരിക്കും. യു.എ.ഇ ചാപ്റ്ററിന് കീഴിൽ പുതുതായി പണികഴിപ്പിച്ച മദ്റസ, ഓഫിസ് കെട്ടിടം എന്നിവ ഉദ്ഘാടന സജ്ജമായതായി വിശിഷ്ടാതിഥി മാള മഹല്ല് സെക്രട്ടറി സാദിഖ് ഇസ്മാഈൽ അറിയിച്ചു. ഫൈസൽ ഇസ്മാഈൽ അധ്യക്ഷത വഹിച്ചു.

