മാള മഹല്ല് പ്രവാസി സംഘം അനുസ്മരണ സമ്മേളനം
text_fieldsമാള മഹല്ല് പ്രവാസിസംഘം യു.എ.ഇ ചാപ്റ്ററിന്റെ അനുസ്മരണ സമ്മേളനം കെ.എസ്. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: മാള മഹല്ല് പ്രവാസിസംഘം യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. വിടപറഞ്ഞ പ്രവാസിസംഘം മുൻ നേതാക്കളായ പാലക്കത്തടം ഖാലിദ്, കൊല്ലംപറമ്പിൽ അമീറലി, ദേവസ്വം മഠത്തിൽ നജീബ് എന്നിവരെ അനുസ്മരിച്ചു. കെ.എസ്. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.
അഡ്വ. മുഹമ്മദ് റഫീഖ് സൈദ് മുഖ്യപ്രഭാഷണം നടത്തി. അനസ് മാള അധ്യക്ഷത വഹിച്ചു. സഗീർ നാലകത്ത്, എ.എ. ഉബൈസ്, സാദിഖ് ഇസ്മയിൽ, ഡോ. ഹസീന ബീഗം, ഷാഹുൽ ഹമീദ്, നസീർ ഹുസൈൻ, വൈ. മുഹമ്മദ് റാഫി, റിഹാജ് എന്നിവർ സംസാരിച്ചു. ഹബീബ് വലിയപറമ്പ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

