യു.എ.ഇ നിയമത്തിൽ വൻ പരിഷ്കരണം
text_fieldsദുബൈ: യു.എ.ഇയുടെ നിയമവ്യവസ്ഥയിൽ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്കരണത്തിന് പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാൻ അംഗീകാരം നൽകി. സാമൂഹിക സ്ഥിരത, സുരക്ഷ, വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അവകാശങ്ങൾ ഉറപ്പാക്കൽ, സാമ്പത്തിക-നിക്ഷേപ-വാണിജ്യ അവസരങ്ങൾ ശക്തിപ്പെടുത്തൽ എന്നിവ ലക്ഷ്യമിട്ടാണ് പരിഷ്കരണം.
രാജ്യം സുവർണ ജൂബിലി ആഘോഷിക്കുന്ന സന്ദർഭത്തിൽ ഭാവിയിലേക്കുള്ള തത്വങ്ങൾക്കും പദ്ധതികൾക്കും അനുസരിച്ചാണ് നിയമത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. 40ലേറെ നിയമങ്ങളിലാണ് മാറ്റങ്ങളും നവീകരണവും വരുത്തിയിരിക്കുന്നത്. ക്രിമിനൽ നിയമങ്ങൾ അടക്കമുള്ളവ അടുത്ത വർഷം ജനുവരി രണ്ടോടെ പൂർണമായും നടപ്പിലാക്കും.
പ്രാദേശിക, ഫെഡറൽ തലങ്ങളിലെ ചർച്ചകൾക്കും ഏകോപനത്തിനും ശേഷമാണ് പുതിയ മാറ്റങ്ങൾ തീരുമാനിച്ചത്. 50 ഫെഡറൽ, ലോക്കൽ അതോറിറ്റികളിൽ നിന്നുള്ള 540 വിദഗ്ധർ അടങ്ങുന്ന സംഘങ്ങൾ കഴിഞ്ഞ അഞ്ച് മാസമായി രാജ്യത്തെ 100ലധികം സ്ഥാപനങ്ങളുമായും കൂടിയാലോചന നടത്തിയിട്ടുണ്ട്.
നിയമത്തിലെ പ്രധാന മാറ്റങ്ങൾ
•ഡിജിറ്റൽ സിഗ്നേചറുകൾക്ക് കൈയൊപ്പിെൻറ അതേ മൂല്യമുണ്ടാകും. ഇടപാടുകൾ പൂർത്തിയാക്കുന്നതിന് വ്യക്തികൾ ഹാജരാകേണ്ട ആവശ്യം ഇതിലൂടെ ഒഴിവാകും. നോട്ടറി, റിയൽ എസ്റ്റേറ്റ്, വാണിജ്യ ഇടപാടുകൾ എന്നിവക്കെല്ലാം ഇത് ബാധകമാകും.
•കോപിറൈറ്റ് ഉറപ്പുവരുത്തി ക്രിയേറ്റീവ് ഇൻഡസ്ട്രിയെ ശക്തിപ്പെടുത്തും. കൃതിയുടെ ആദ്യ പ്രസിദ്ധീകരണം നിർണയിക്കാനുള്ള അവകാശം, ഒരാളുടെ പേരിൽ കൃതി എഴുതാനുള്ള അവകാശം, കൃതിയിൽ മാറ്റം വരുത്തുന്നതിനെതിരെ നടപടി ആവശ്യപ്പെടാനുള്ള അവകാശം എന്നിവ ഇത് ഉറപ്പുനൽകുന്നു.
•ട്രേഡ് മാർക്കുകൾക്ക് സംരക്ഷണം ഉറപ്പുനൽകുന്നു. വ്യാപാരമുദ്രകൾ, ഹോളോഗ്രാമുകൾ, ഒരു കമ്പനിയുമായി ബന്ധപ്പെട്ട മ്യൂസിക്കൽ ടോണുകൾ പോലെയുള്ള ശബ്ദ വ്യാപാരമുദ്രകൾ എന്നിവക്ക് പരിരക്ഷ നൽകും.
•രജിസ്ട്രേഷൻ, ഡാറ്റ മോണിറ്ററിംഗ്, മാറ്റം എന്നിവയുൾപ്പെടെ വാണിജ്യ രേഖകൾ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അവകാശം ഓരോ എമിറേറ്റിലെയും പ്രാദേശിക അധികാരികളിൽ നിലനിർത്തും.
•നിക്ഷേപകരെയും സംരംഭകരെയും എല്ലാ മേഖലകളിലും കമ്പനികൾ സ്ഥാപിക്കാനും പൂർണമായി സ്വന്തമാക്കാനും നിയമം അനുവദിക്കുന്നു. 'തന്ത്രപരമായ പ്രവർത്തനങ്ങൾ'എന്ന് വേർതിരിച്ച ചില മേഖലകളിലൊഴികെ ഇത് ബാധകമാണ്.
•യു.എ.ഇയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈസൻസ് സംബന്ധിച്ച് നിയമം വ്യക്തമാക്കുന്നു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരവും മത്സരക്ഷമതയും മെച്ചപ്പെടുത്തുന്നതിനും ശാസ്ത്രീയ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കൃത്യമായ സംവിധാനം ഒരുക്കും.
•സൈബർ കുറ്റകൃത്യങ്ങൾ, ഓൺലൈൻ ഉപദ്രവം, ഭീഷണിപ്പെടുത്തൽ, വ്യാജ വാർത്തകൾ എന്നിവ തടയാൻ ശക്തമായ നിയമം.
•വ്യക്തിവിവരങ്ങളുടെ രഹസ്യസ്വഭാവം ഉറപ്പുവരുത്തുന്നതിനും സ്വകാര്യത സംരക്ഷിക്കുന്നതിനും 'വ്യക്തിഗത ഡേറ്റ സംരക്ഷണ നിയമം' രൂപീകരിച്ചു.
കുറ്റകൃത്യ–ശിക്ഷാനിയമത്തിലെ മാറ്റങ്ങൾ
• നിയമം സ്ത്രീകൾക്കും വീട്ടുജോലിക്കാർക്കും മികച്ച സംരക്ഷണം ഉറപ്പുനൽകും
•വിവാഹേതര ബന്ധങ്ങൾ കുറ്റകൃത്യമായി കണക്കാക്കില്ല.
•വിവാഹേതര ബന്ധത്തിലെ കുട്ടികളെ അംഗീകരിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യണം. ഇത്തരം കുട്ടികൾക്ക് ആവശ്യമായ യാത്രാരേഖകളും മറ്റു രേഖകളും ഉണ്ടാകണം.
•ബലാൽസംഗത്തിനും സമ്മതമില്ലാത്ത ലൈംഗികബന്ധത്തിനും ജീവപര്യന്തം ശിക്ഷ. ഇര 18 വയസിൽ കുറഞ്ഞയാളോ, ഭിന്നശേഷിക്കാരോ, പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലുള്ള ആളോ ആണെങ്കിൽ വധശിക്ഷ വരെ ലഭിക്കും.
•അപമര്യാദയായി പെരുമാറുന്നവർക്ക് തടവോ 10,000 ദിർഹത്തിൽ കുറയാത്ത പിഴയോ ശിക്ഷ. കുട്ടികളോ ഭിന്നശേഷിക്കാരോ ആണ് ആക്രമിക്കപ്പെടുന്നതെങ്കിൽ 10വർഷം വരെ തടവ്.
•വിവാഹേതര ബന്ധങ്ങളിൽ ഭർത്താവിെൻറയോ രക്ഷിതാവിെൻറയോ പരാതിയുണ്ടെങ്കിൽ ക്രിമിനൽ കേസ് ചുമത്തും. ആറുമാസത്തിൽ കുറയാത്ത ശിക്ഷ. എന്നാൽ പരാതി പിൻവലിച്ചാൽ ശിക്ഷയിൽ നിന്ന് ഒഴിവാകും.• നിയമം സ്ത്രീകൾക്കും വീട്ടുജോലിക്കാർക്കും മികച്ച സംരക്ഷണം ഉറപ്പുനൽകും
•വിവാഹേതര ബന്ധങ്ങൾ കുറ്റകൃത്യമായി കണക്കാക്കില്ല.
•വിവാഹേതര ബന്ധത്തിലെ കുട്ടികളെ അംഗീകരിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യണം. ഇത്തരം കുട്ടികൾക്ക് ആവശ്യമായ യാത്രാരേഖകളും മറ്റു രേഖകളും ഉണ്ടാകണം.
•ബലാൽസംഗത്തിനും സമ്മതമില്ലാത്ത ലൈംഗികബന്ധത്തിനും ജീവപര്യന്തം ശിക്ഷ. ഇര 18 വയസിൽ കുറഞ്ഞയാളോ, ഭിന്നശേഷിക്കാരോ, പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലുള്ള ആളോ ആണെങ്കിൽ വധശിക്ഷ വരെ ലഭിക്കും.
•അപമര്യാദയായി പെരുമാറുന്നവർക്ക് തടവോ 10,000 ദിർഹത്തിൽ കുറയാത്ത പിഴയോ ശിക്ഷ. കുട്ടികളോ ഭിന്നശേഷിക്കാരോ ആണ് ആക്രമിക്കപ്പെടുന്നതെങ്കിൽ 10വർഷം വരെ തടവ്.
•വിവാഹേതര ബന്ധങ്ങളിൽ ഭർത്താവിെൻറയോ രക്ഷിതാവിെൻറയോ പരാതിയുണ്ടെങ്കിൽ ക്രിമിനൽ കേസ് ചുമത്തും. ആറുമാസത്തിൽ കുറയാത്ത ശിക്ഷ. എന്നാൽ പരാതി പിൻവലിച്ചാൽ ശിക്ഷയിൽ നിന്ന് ഒഴിവാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

