നിദ അൻജുമിന് മജ്ലിസിന്റെ ആദരം
text_fieldsനിദ അൻജും ചേലാട്ടിന് മജ്ലിസ് ചെയർമാൻ സി.എ. സലീം ഉപഹാരം നൽകുന്നു
ദുബൈ: ഫ്രാൻസിൽ നടന്ന ലോക കുതിരയോട്ട മത്സരത്തിൽ പങ്കെടുത്ത് ഓട്ടം പൂർത്തിയാക്കിയ പ്രഥമ ഇന്ത്യക്കാരിയെന്ന നേട്ടം കൈവരിച്ച മലയാളി നിദ അൻജും ചേലാട്ടിനെ മജ്ലിസ് ഭാരവാഹികൾ ആദരിച്ചു. മജ്ലിസ് ഭാരവാഹികൾ ദുബൈയിലെ വീട്ടിലെത്തിയാണ് നിദയെ ആദരിച്ചത്. ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയായിരുന്നു.
ചെയർമാൻ സി.എ. സലീം അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എം.എം. അബ്ദുൽ ജബ്ബാർ, ട്രഷറർ ബക്കർ പെൻകോ, മറ്റു ഭാരവാഹികളായ സി.എസ്. ഷാഹുൽ ഹമീദ്, റഷീദ് (ആതിര), ഭാരവാഹികളായ ഷഹീർ ഹംസ, ഹസൻ, ഡോ. കരീം വെങ്കിടങ്ങ്, ഡോ. മുഹമ്മദ് കാസിം, ഡോ. മുഹമ്മദ് കെ. മാനുട്ടി, എ.കെ. ഫൈസൽ, എം.എ. മുഹമ്മദ്, മുഹമ്മദ് റാഫി, ഷംസു കേച്ചേരി, നസീർ അബൂബക്കർ, ഷകീർ ഹുസൈൻ എന്നിവർ സംസാരിച്ചു. മജ്ലിസ് ഉപഹാരം ചെയർമാൻ കൈമാറി. നിദ മത്സര വിശേഷങ്ങൾ വിശദീകരിച്ചു. സമദ് ബിൻ മുഹമ്മദ് നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

