Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാട്ടുകാർക്ക്​ നന്മ...

നാട്ടുകാർക്ക്​ നന്മ ചെയ്യാൻ മജീദിക്ക മടങ്ങുന്നു

text_fields
bookmark_border
നാട്ടുകാർക്ക്​ നന്മ ചെയ്യാൻ മജീദിക്ക മടങ്ങുന്നു
cancel
camera_alt

 മുഹമ്മദ്​ മജീദ്​

ദുബൈ: പേര്​ പുലി മജീദെന്നാണെങ്കിലും കുടുംബക്കാർക്കും പ്രവാസികൾക്കും സുഹൃത്തുക്കൾക്കും സ്​നേഹമുള്ളയാളാണ്​ മജീദിക്ക.33 വർഷ പ്രവാസജീവിതം അവസാനിപ്പിച്ച് മജീദിക്ക മടങ്ങു​േമ്പാൾ ഒപ്പമുള്ളവർ സങ്കടത്തിലാകുന്നതും അതുകൊണ്ടാണ്​​.

1987 ഏപ്രിൽ 22നാണ്​ ​കൊടുങ്ങല്ലൂർ കൈപ്പമംഗലം കൂരിക്കുഴി പുതിയവീട്ടിൽ മുഹമ്മദ്​ മജീദ്​ പ്രവാസം തുടങ്ങുന്നത്​. പുലി മജീദ്​ എന്ന വിളിപ്പേര്​ കേൾക്കു​േമ്പാൾ പലരും ചോദിക്കാറുണ്ട്​ അതി​െൻറ കാരണം. 'വല്യാപ്പായുടെ കാലം മുതൽ കൈമാറിക്കിട്ടിയ പേരാണത്​. ആ വിളി അഭിമാനത്തോടെയാണ്​ ഇപ്പോഴും കേൾക്കുന്നത്​. ഇത്​ ആരെയും ഉപദ്രവിക്കുന്ന പുലിയല്ലാ​ട്ടോ' -മജീദിക്ക പറയുന്നു. യു.എ.ഇയോട്​ ഇപ്പോഴും തീർത്താൽ തീരാത്ത സ്​നേഹമാണ്​ മജീദിക്കാക്ക്​.

മനസ്സു​കൊണ്ട്​ ഇപ്പോഴും തിരികെ യാത്രക്ക്​ പ്രാപ്​തനായിട്ടില്ല. നന്മമാത്രമാണ്​ ഈ നാട്​ പകർന്നുനൽകിയതെന്ന്​ അദ്ദേഹം പറയുന്നു. ഇവിടെ എത്തിയശേഷം രണ്ടു തവണ ശസ്​ത്രക്രിയക്ക്​ വിധേയമായി. 1992ൽ ദുബൈ റാശിദ്​ ആശുപത്രിയിലും '98ൽ ദുബൈ ആശുപത്രിയിലും. ഉറ്റവർ അടുത്തില്ലാത്ത കാലത്ത്​ ആശുപത്രിയിലെ നഴ്​സുമാരുടെ പരിചരണവും സർക്കാറിെൻറ സഹകരണവും മറക്കാനാവില്ലെന്ന്​ പറയുന്നു. കുരിക്കുഴി മഹല്ല്​ പ്രവാസി അസോസിയേഷൻ രൂപവത്​കരിച്ച്​ ജീവകാരുണ്യ പ്രവർത്തനം നടത്താൻ കഴിഞ്ഞതാണ്​ മറ്റൊരു നേട്ടം.

കാസർകോട്​ മുതൽ കന്യാകുമാരി വരെയുള്ളവരെ കാണാനും പരിചയപ്പെടാനും സഹായിക്കാനും സൗഹൃദം കൂടാനും കഴിഞ്ഞു. കാൻറീൻ നടത്തിപ്പിനിടയിൽ നിരവധി പേർക്ക്​ വെച്ചു​വിളമ്പാൻ കഴിഞ്ഞതി​െൻറ ചാരിതാർഥ്യവുമുണ്ട്​. കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്നു. 61ാം വയസ്സിൽ നാട്ടിലെത്തിയാലും വിശ്രമിക്കാൻ ഉദ്ദേശ്യമില്ല. മക്കളായ റജീന, ആഷിഫ്​, അനസ്​ എന്നിവരുടെ വിവാഹം കഴിഞ്ഞു. ഭാര്യ: ഹാജറ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellMajeedika
Next Story