പ്രവാസജീവിതം അവസാനിപ്പിച്ച് മജീദ് തയ്യിൽ മടങ്ങുന്നു
text_fieldsപ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മജീദ് തയ്യിലിന് നൽകിയ യാത്രയയപ്പ്
ദുബൈ: 43 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മജീദ് തയ്യിൽ നാട്ടിലേക്ക് മടങ്ങുന്നു. 1978ലാണ് വ്യവസായി പാറപ്പുറത്ത് ബാവ ഹാജി അയച്ച വിസയിൽ മജീദ് യു.എ.ഇയിൽ എത്തുന്നത്. ബാവ ഹാജിയുടെ തന്നെ പച്ചക്കറിക്കടയിലാണ് ആദ്യകാലത്ത് ജോലി ചെയ്തത്.
അഞ്ചുവർഷത്തോളം അവിടെ ജോലിചെയ്ത ശേഷം സ്വന്തമായി സ്ഥാപനം നടത്തി. ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ കട വർഷങ്ങളോളം നടത്തിയ ഇദ്ദേഹം അത് അവസാനിപ്പിച്ച് 16 വർഷത്തോളം എ.എ.കെ ഗ്രൂപ്പിന് കീഴിലായിരുന്നു ജോലി.കുടുംബത്തിനും നിരവധി പേർക്കും നല്ല ഒരു ജീവിതം പകുത്തുനൽകാൻ തെൻറ പ്രവാസവാസം ഉപകരിച്ചുവെന്ന ആത്മ സംതൃപ്തിയിലാണ് ഇദ്ദേഹം മടങ്ങുന്നത്. ബാവ ഹാജി, മുഹമ്മദലി തയ്യിൽ, എ.എ.കെ. മുസ്തഫ എന്നിവർ പ്രവാസജീവിതത്തിന് നൽകിയ പിന്തുണ മറക്കാൻ കഴിയില്ലായെന്ന് അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു.
യാത്രയയപ്പ്
ദുബൈ: പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന മജീദ് തയ്യിലിന് രണ്ടു പതിറ്റാണ്ടുകാലം ജോലിചെയ്ത എ.എ.കെ ഇൻറർ നാഷനൽ ഗ്രൂപ് ഓഫ് കമ്പനി മാനേജ്മെൻറും സഹപ്രവർത്തകരും യാത്രയയപ്പ് നൽകി. മുഹമ്മദലി, എ.എ.കെ മുസ്തഫ എന്നിവർ ചേർന്ന് മെമേൻറാ കൈമാറി. മുഹമ്മദ് ശരീഫ്, മറ്റു സഹപ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

