മഹസ് കൾചറൽ ഫോറം ഭാരവാഹികൾ
text_fieldsറോബിൻ പത്മാകരൻ, അഭിലാഷ് രത്നാകരൻ, ജയപ്രകാശ്
കല്ലക്കാട്ട്
ഷാർജ: യു.എ.ഇ.യിലെ ശ്രീനാരായണീയരുടെ കൂട്ടായ്മയായ മഹസ് കൾചറൽ ഫോറം അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഞായറാഴ്ച ഷാർജ പത്തായം റസ്റ്റാറന്റിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
യോഗത്തിൽ അഡ്വഹോക് കമ്മിറ്റി ചെയർമാൻ മനോഹരൻ കണ്ണൂർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ വി.ജി. പ്രേമൻ, വി. രവീന്ദ്രൻ, എ.വി. കുമാരൻ, സുബ്രമണ്യൻ കെ.കെ, വിജയകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി റോബിൻ പത്മാകരൻ (പ്രസിഡന്റ്) പ്രിയൻ ദാസ്, സുരേഷ് കാശി (വൈസ് പ്രസിഡന്റുമാർ), അഭിലാഷ് രത്നാകരൻ (ജനറൽ സെക്രട്ടറി), സജു സാംബൻ, രജ്നേഷ് (ജോയന്റ് സെക്രട്ടറിമാർ), ജയപ്രകാശ് കല്ലക്കാട്ട് (ട്രഷറർ), രതീഷ് നാരായണൻ (ജോയന്റ് ട്രഷറർ), വിജയൻ കെ.പി. (ഓഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.
20 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് പുറമെ, രക്ഷാധികാരികളായി വി.ജി. പ്രേമൻ, എ.വി. കുമാരൻ, രാജൻ അമ്പലത്തറ, കെ.എസ്. ചന്ദ്രബാബു, വജസ്പതി എന്നിവരെയും ഉപദേശക സമിതിയിലേക്ക് വിജയകുമാർ പാലക്കുന്ന്, വി. രവീന്ദ്രൻ, കുമാർ ടി.എൻ, വിദ്യാധരൻ, ഗീത പ്രേമൻ, രാഖി ഷാജി എന്നിവരെയും തെരഞ്ഞെടുത്തു. നിലവിലെ ജോയന്റ് സെക്രട്ടറി പ്രിയൻ ദാസ് സ്വാഗതവും ട്രഷറർ കൃഷ്ണരാജ് നന്ദിയും പറഞ്ഞു.

