‘മഹിതം മലപ്പുറം’ ഫെസ്റ്റ് സീസൺ 2 അബൂദബിയിൽ
text_fieldsഅബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന മലപ്പുറം ജില്ല കെ.എം.സി.സി ‘മഹിതം മലപ്പുറം’ ഫെസ്റ്റ് സീസൺ 2ന്റെ വിഡിയോ പ്രകാശനം
അബൂദബി: മലപ്പുറം ജില്ല കെ.എം.സി.സി ‘മഹിതം മലപ്പുറം’ ഫെസ്റ്റ് സീസൺ 2 ഒക്ടോബർ 25, 26, 27 തീയതികളിൽ അബൂദബിയിൽ നടക്കും. ഫെസ്റ്റിന്റെ വിഡിയോ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ റിലീസ് ചെയ്തു.
2022ൽ മഹിതം മലപ്പുറം എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഫെസ്റ്റ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ വർഷം മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റ് ഇന്ത്യൻ ഇസ്ലാമിക് സെന്ററിലാണ് നടക്കുന്നത്. യോത്തിൽ ജില്ല പ്രസിഡന്റ് അസീസ് കാളിയാടൻ അധ്യക്ഷത വഹിച്ചു. അബൂദബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ, ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുല്ല, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അഷറഫ് പൊന്നാനി എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികളായ ഹുസൈൻ, സി.കെ.കുഞ്ഞിപ്പ മോങ്ങം, ഷാഹിർ പൊന്നാനി, ഹസ്സൻ അരീക്കൻ, സിറാജ് ആതവനാട് എന്നിവർ നേതൃത്വം നൽകി.
മലപ്പുറം ഫെസ്റ്റിനെക്കുറിച്ച് ജനറൽ കൺവീനർ നൗഷാദ് തൃപ്രങ്ങോട് വിശദീകരിച്ചു. ജില്ല ഭാരവാഹികളായ ബഷീർ വറ്റലൂർ, മുനീർ എടയൂർ, സാൽമി പരപ്പനങ്ങാടി, നാസർ വൈലത്തൂർ, സമീർ പുറത്തൂർ, ഫൈസൽ പെരിന്തൽമണ്ണ, സൈദ് മുഹമ്മദ്, മുൻ സംസ്ഥാന ഭാരവാഹികളായ റഷീദലി മമ്പാട്, ബീരാൻകുട്ടി ഇരിങ്ങാവൂർ, ജില്ല ജനറൽ സെക്രട്ടറി ഹംസക്കോയ, ഷാഹിദ് ചെമ്മുക്കൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

