മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം
text_fieldsഇൻകാസ്-ഒ.ഐ.സി.സി ഭാരവാഹികളുടെ നേതൃത്വത്തിൽ
സംഘടിപ്പിച്ച മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം
ദുബൈ: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ഇൻകാസ്-ഒ.ഐ.സി.സി ഭാരവാഹികളുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
ഇൻകാസ്-ഒ.ഐ.സി.സി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ദുബൈയിലെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുടെ നേതൃത്വത്തിൽ ഫ്ലോറ ഇൻ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
സത്യവും അഹിംസയും ആധാരമാക്കിയ മഹാത്മാഗാന്ധിയുടെ ജീവിതവും സന്ദേശവും ഇന്നത്തെ കാലഘട്ടത്തിൽ കൂടുതൽ പ്രസക്തമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
പരിപാടിയിൽ എ.ഐ.സി.സി സെക്രട്ടറി കൂടിയായ കേരളത്തിന്റെ ചുമതലയുള്ള മൻസൂർ അലി ഖാൻ, ഇൻകാസ് ഗ്ലോബൽ കമ്മിറ്റി കൺവീനർ മഹാദേവൻ വാഴശ്ശേരിൽ, ഇൻകാസ് നാഷനൽ കമ്മിറ്റി പ്രസിഡന്റ് സുനിൽ അസീസ്, അഡ്വ. വൈ.എ റഹീം, ഇൻകാസ് നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി ഷംസുദ്ദീൻ, ജനറൽ സെക്രട്ടറിമാരായ ബി.എ നാസർ, സഞ്ജു പിള്ള, ദുബൈ പ്രസിഡന്റ് റഫീഖ് മട്ടന്നൂർ, ഷാർജ പ്രസിഡന്റ് അബ്ദുൽ മനാഫ്, ഒ.ഐ.സി.സി സൗദി നാഷനൽ പ്രസിഡന്റ് ബിജു കല്ലുമല, നവാസ് തേക്കട, ഷാജി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

