ഐ.എ.എസ് മഹാത്മ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു
text_fieldsഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ഗാന്ധി രക്തസാക്ഷി ദിനാചരണത്തിൽ പങ്കെടുത്തവർ
ഷാർജ: മഹാത്മാഗാന്ധിയുടെ 77ാമത് രക്തസാക്ഷി ദിനത്തിൽ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ നടത്തിയ അനുസ്മരണ യോഗത്തിൽ പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു. ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, അഡ്വ. സന്തോഷ് നായർ, വാഹിദ് നാട്ടിക എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മറ്റു രാഷ്ട്രീയ കലാ സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് അനുസ്മരണവും ചർച്ചകളും നടന്നു.
ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ നടത്തിയ സർവോദയ പ്രസ്ഥാനം എന്ന വിഷയത്തെപ്പറ്റിയുള്ള സംവാദം യോഗത്തിൽ ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തിയുളവാക്കുന്ന വിഷയമായി അവതരിപ്പിക്കപ്പെട്ടു. സംവാദത്തിൽ പങ്കെടുത്ത ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് മഹാത്മാഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ഗ്രന്ഥവും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

