മഹാത്മാ ഗാന്ധി കൾചറൽ ഫോറം ഷാർജ ഭാരവാഹികൾ
text_fieldsപ്രഭാകരൻ, ഗഫൂർ, ജോർജ് ആന്റണി
ഷാർജ : ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പിൽ മതേതര ശക്തികൾ ഒന്നിച്ചു നിൽക്കണമെന്നും അത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മഹാത്മാ ഗാന്ധി കൾചറൽ ഫോറം ഷാർജ വാർഷിക ജനറൽ ബോഡി യോഗം ആഹ്വാനം ചെയ്തു. പ്രസിഡന്റ് പ്രദീപ് നെമ്മാറ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റർ ഹരിലാൽ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി പ്രഭാകരൻ പന്ത്രോളി പ്രവർത്തന റിപ്പോർട്ടും അഡ്വ. സന്തോഷ് കെ. നായർ രാഷ്ട്രീയ പ്രമേയവും അവതരിപ്പിച്ചു. പ്രഭാകരൻ പന്ത്രോളി (പ്രസി), ഗഫൂർ പാലക്കാട്, (ജന സെക്ര), ജോർജ് ആന്റണി (ട്രഷ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
ഹംസ പെരിഞ്ചേരി, ഫാസിൽ മാങ്ങാട്, സജീവ് വിദ്യാനന്ദൻ (വൈസ് പ്രസി.മാർ), റഹ്മാൻ കാസിം, ഷാജിൻ ടി.കെ, ബിനോ സക്കറിയ (സെക്ര.മാർ), രജനൻ ഗംഗാധരൻ, ഫൈസൽ മങ്ങാട് (ജോ ട്രഷ), സുരേന്ദ്രൻ പാറക്കടവ് (മീഡിയ കോഓഡിനേറ്റർ എന്നിവർ സഹഭാരവാഹികൾ അടക്കം 20അംഗ എക്സിക്യൂട്ടിവിനെയും യോഗം തെരഞ്ഞെടുത്തു. പി.ആർ. പ്രകാശ് സ്വാഗതവും ബിനോ സക്കറിയ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

