Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ഹാ​ത്മാ ഗാ​ന്ധി...

മ​ഹാ​ത്മാ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം

text_fields
bookmark_border
മ​ഹാ​ത്മാ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം
cancel
camera_alt

റാ​ക് ഇ​ന്‍കാ​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ട​ന്ന മ​ഹാ​ത്മാ ഗാ​ന്ധി

ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ ച​ട​ങ്ങ്

റാ​സ​ല്‍ഖൈ​മ: റാ​ക് ഇ​ന്‍കാ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ മ​ഹാ​ത്മാ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​ന​മാ​ച​രി​ച്ചു. ബ​ഹു​സ്വ​ര ഇ​ന്ത്യ​യു​ടെ വീ​ണ്ടെ​ടു​പ്പി​ന് ഗാ​ന്ധി​ജി​യു​ടെ ഓ​ര്‍മ​ക​ള്‍ ഊ​ര്‍ജം ന​ല്‍കു​മെ​ന്ന് അ​നു​സ്മ​ര​ണ ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​രി​ഫ് കു​റ്റ്യാ​ടി, സ​ജി വ​രി​യ​ങ്ങാ​ട്, അ​ജി സ​ക്റി​യ, സു​രേ​ഷ്, അ​ജേ​ഷ്ഖാ​ന്‍, സി​റാ​ജ്, അ​നീ​ഷ്, ഷ​ക്കീ​ര്‍, മ​ണി, ആ​സി​ഫ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. റാ​ക് ഇ​ന്‍കാ​സ് വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍ദാ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൈ​സ​ല്‍ പ​ന​ങ്ങാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു.

ഷാ​ര്‍ജ: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​നം ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നി​ല്‍ ആ​ച​രി​ച്ചു. ഗാ​ന്ധി ചി​ത്ര​ത്തി​നു മു​മ്പി​ല്‍ ന​ട​ന്ന പു​ഷ്പാ​ര്‍ച്ച​ന​യോ​ടെ​യാ​ണ് ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. തു​ട​ര്‍ന്ന് ന​ട​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി ടി.​ജെ സ​നീ​ഷ് കു​മാ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വൈ.​എ റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി ന​സീ​ർ, ട്ര​ഷ​റ​ര്‍ ശ്രീ​നാ​ഥ് കാ​ട​ഞ്ചേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ്​ മാ​ത്യു ജോ​ൺ, ജോ. ​ട്ര​ഷ​റ​ര്‍ ബാ​ബു വ​ര്‍ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗാ​ന്ധി​ജി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ളും ദേ​ശ​ഭ​ക്തി ഗാ​നാ​ലാ​പ​ന​ങ്ങ​ളും ന​ട​ന്നു.

ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നി​ല്‍ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ പ​രി​പാ​ടി ടി.​ജെ. സ​നീ​ഷ് കു​മാ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahatma Gandhiassassinated
Next Story