മഹസ് കൾച്ചറൽ ഫോറം വനിതാ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsരാഖി ഷാജി, ശ്രീനാ മനോഹർ, ബീനാ ഉദയഭാനു
ഷാർജ: യു.എ.ഇയിലെ ശ്രീനാരായണീയരുടെ കൂട്ടായ്മയായ മഹസ് കൾച്ചറൽ ഫോറം ഷാർജ വനിതാ കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികളായി ഗീതാ പ്രേമൻ (രക്ഷാധികാരി), രാഖി ഷാജി (പ്രസിഡന്റ്), സിജ ബിജോയ് (വൈസ് പ്രസിഡന്റ്), ശ്രീനാ മനോഹർ (സെക്രട്ടറി), ലിസി ദിലീപ് (ജോയന്റ് സെക്രട്ടറി), ബീനാ ഉദയഭാനു (ട്രഷറർ), ശ്രീജ സുരേഷ് (ജോയന്റ് ട്രഷറർ) എന്നിവരെയും എക്സിക്യൂട്ടിവ് അംഗങ്ങളായി ശ്രീജിത റോബിൻ, ബിന്ധ്യ അഭിലാഷ്, രേഷ്മ രതീഷ്, സാന്തോഷി സജു, നിദാ അജിത്ത് എന്നിവരെയും തെരഞ്ഞെടുത്തു.
വരും ദിവസങ്ങളിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി എക്സിക്യൂട്ടിവ് കമ്മിറ്റി വിപുലീകരിക്കും. പ്രസിഡന്റ് റോബിൻ പത്മാകരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭാരവാഹികളായ പ്രിയൻദാസ്, സുരേഷ് കാശി, രജ്ഞേഷ്, സജു സാംബൻ, മനോഹരൻ കണ്ണൂർ, രാമകൃഷ്ണൻ, സുകേശൻ, ഉദയഭാനു, സോമഗിരി, ഷാജി എ.പി, സി.ആർ മനോജ്, കെ.വി. ദിലീപ്, ബിജോയ് ദാസ്, അജിത്ത്, ടി.വി സുനീഷ് എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ സെകട്ടറി അഭിലാഷ് രത്നാകരൻ സ്വാഗതവും ആക്ടിങ് ട്രഷറർ രതീഷ് നാരായണൻ നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

