‘മഹർജാൻ ചാവക്കാട് 2023’ ആഘോഷിച്ചു
text_fieldsമസ്കത്ത്: കലാ സാംസ്കാരിക, കാരുണ്യ പ്രവർത്തന മേഖലകളിൽ ആഗോളതലത്തിൽ സ്തുത്യർഹ സേവനം അനുഷ്ഠിച്ചു പോരുന്ന ‘നമ്മൾ ചാവക്കാട്ടുകാർ’ ഒമാൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘മഹർജാൻ ചാവക്കാട് 2023’ എന്ന പേരിൽ ഈദ്, വിഷു, ഈസ്റ്റർ ആഘോഷിച്ചു. അൽ നമാനി കാർഗോയുടെ സഹകരണത്തോടെ ബർക്ക ഹൽബാനിലുള്ള അൽ നയിം ഫാമിലായിരുന്നു പരിപാടി. ചടങ്ങ് രക്ഷാധികാരി മുഹമ്മദുണ്ണി (അൽ നമാനി കാർഗോ) ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് വി.സി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. അന്തരിച്ച മുൻ സെക്രട്ടറി ഉണ്ണി ആർട്ട്സിന് ചടങ്ങിൽ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി അബ്ദുൽ ഖാദർ റിപ്പോർട്ടും ട്രഷറർ ആഷിക്ക് മുഹമ്മദ്കുട്ടി കണക്കുകളും. അംഗങ്ങളുടെയും കലാപരിപാടികളും അരങ്ങേറി.
തിച്ചൂർ സുരേന്ദ്രനും മനോഹരൻ ഗുരുവായൂരും സംഘവും ചേർന്ന് നടത്തിയ പഞ്ചവാദ്യം, ശിങ്കാരിമേളവും ചടങ്ങിന് മാറ്റുകൂട്ടി. സുബിൻ സുധാകരൻ, മീഡിയ കോഓഡിനേറ്റർ മുഹമ്മദ് യാസീൻ ഒരുമനയൂർ, അബ്ദുൽ അസീസ്, ഷാജിവൻ, മനോജ് നെരിയബിള്ളി, ഇല്യാസ് ബാവു, നസീർ ഒരുമനയൂർ, ബാബു തെക്കൻ, മൻസൂർ അക്ബർ, ടി.ടി. രാജീവ് , സനോജ്, ശിഹാബുദ്ദീൻ അഹമ്മദ്, ഫൈസൽ വലിയകത്ത്, ഫാരിസ് ഹംസ, സോപാനം ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

