Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹർ സമൂഹ വിവാഹം 30ന്  

text_fields
bookmark_border
ദുബൈ: മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിൾ സെൻറർ യു.എ.ഇ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹർ സമൂഹ വിവാഹവും ബൈത്തുന്നൂർ വീടുകളുടെ താക്കോൽദാനവും ആംബുലൻസ് സമർപ്പണവും ഏപ്രിൽ 30ന് നീലേശ്വരം പടന്നക്കാട് നടക്കും. പരിപാടി കേരള റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ഐ.എൻ.എൽ ദേശീയ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർ കോവിൽ അധ്യക്ഷത വഹിക്കും.
നിർധന യുവതികളുടെ നിക്കാഹിന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കാർമികത്വം വഹിക്കും. ബൈത്തുന്നൂർ വീടുകളുടെ താക്കോൽദാനം കേരള തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ, കർണാടക സിവിൽ സപ്ലൈസ് മന്ത്രി യു.ടി. ഖാദർ എന്നിവർ നിർവഹിക്കും. െഎ.എൻ.എൽ ദേശീയ പ്രസിഡൻറ് പ്രഫ. മുഹമ്മദ് സുലൈമാൻ ആംബുലൻസ് സമർപ്പണം നടത്തും. 
മാധ്യമപ്രവർത്തകൻ റാശിദ് പൂമാടം, സാമൂഹിക പ്രവർത്തകരായ ഇസ്മായിൽ ഹാജി പടന്നക്കാട്, ശരീഫ് മുണ്ടോൾ, സുരേശൻ പടന്നക്കാട്, എം. സുബൈർ എന്നിവരെ ആദരിക്കും. 
അഞ്ച് നിർധന യുവതികളുടെ വിവാഹവും നിർധനരായ മൂന്ന് കുടുംബങ്ങൾക്ക്  നിർമിച്ച വീടുകളുടെ താക്കോൽ കൈമാറ്റവുമാണ്  നടക്കുന്നതെന്ന് മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിൾ സെൻറർ യു.എ.ഇ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mahar, wedding
Next Story