മഹബ്ബ കോൺഫറൻസ് ഇന്ന്
text_fieldsദുബൈ: മീലാദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മഹബ്ബ സമ്മേളനം ഇന്ന് വൈകീട്ട് 7 മണി മുതൽ ദുബൈ അബൂഹയിലിലെ വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കും. ഫുജൈറ രാജ കുടുംബാംഗം ശൈഖ് ഖലീഫ ബിൻ അബ്ദുല്ല അൽ ശർഖി മുഖ്യ അതിഥിയായി പങ്കെടുക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. മാലി അംബാസഡർ ബർമ ബൊക്കാം സംബന്ധിക്കും. പി.കെ. അൻവർ നഹ, അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, അബ്ദുൽ ജലീൽ ദാരിമി ആശംസ പ്രഭാഷണം നടത്തും.
റാഷിദ് ജൗഹരി കൊല്ലം, അസ്ഹർ കല്ലൂർ, ഷിഹാൻ മംഗളൂരു, മഹ്ഫൂസ് കമാൽ എന്നിവർ നേതൃത്വം നൽകുന്ന ഇശൽവിരുന്ന് സമ്മേളനത്തിന് മുമ്പായി വേദിയിൽ അരങ്ങേറും. ദുബൈയിലെ മത സാമൂഹിക വാണിജ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും. സ്ത്രീകൾക്ക് ഉൾപ്പെടെ വിശാലമായ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കൺവീനർ ഫായിസ് ബിൻ ബുഖാരി അറിയിച്ചു.

