‘മധുരം മലയാളം’ വേനലവധി ക്യാമ്പ് തുടങ്ങി
text_fieldsഅൽെഎൻ: അൽഐൻ മലയാളി സമാജത്തിെൻറ ആഭിമുഖ്യത്തില്‍ ഒരാഴ്ചത്തെ ‘മധുരം മലയാളം’ വേ നലവധി ക്യാമ്പ് അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻററിൽ (െഎ.എസ്.സി) ആരംഭിച്ചു. അൽെഎനിലെ കേരളീ യരായ കുട്ടികളെ മലയാളം പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കേരളത്തോടുള്ള ആത്മബന്ധം നിലനിര്‍ത്താനും മലയാളികളുടെ സംസ്കാരം പകര്‍ന്നു നല്‍കാനും മലയാളഭാഷ കുട്ടികളെ പഠിപ്പിക്കേണ്ടത് അതിപ്രധാനമാണെന്ന് പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ അഡ്വ. ഐഷ സക്കീർ അഭിപ്രായപ്പെട്ടു.
സമാജം പ്രസിഡൻറ് റസ്സൽ മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. അൽഐൻ െഎ.എസ്.സി പ്രസിഡൻറ് മുസ്തഫ മുബാറക്ക് ഉദ്ഘാടനം ചെയ്തു. ഐ.എസ്.സി വൈസ് പ്രസിഡൻറ് കെ.വി. ഈസ, അസിസ്റ്റൻറ് ട്രഷറർ മഞ്ജിത് സിംഗ്, വനിത വിഭാഗം സെക്രട്ടറി ചിത്ര ജിതേഷ്, സാഹിത്യ വിഭാഗം സെക്രട്ടറി എസ്.കെ.എം. നൗഷാദ്, സാഹിത്യ വിഭാഗം അസിസ്റ്റൻറ് സെക്രട്ടറി സന്തോഷ് അഭയൻ, ബാല വിഭാഗം മോണിറ്റർ മീനാക്ഷി ബൈജു, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ജലീൽ വല്ലപ്പുഴ എന്നിവര്‍ സംസാരിച്ചു. സമാജം സെക്രട്ടറി രമേശ് സ്വാഗതവും ട്രഷറർ ഇഫ്ത്തിക്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
