മദ്ജൂൽ ഈത്തപ്പഴ ചലഞ്ച് പോസ്റ്റർ പ്രകാശനം
text_fieldsമദ്ജൂൽ ഈത്തപ്പഴ ചലഞ്ചിന്‍റെ പോസ്റ്റർ പ്രകാശനം പി.വി. അബ്ദുൽ വഹാബ് എം.പി നിർവഹിക്കുന്നു
ദുബൈ: ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ദുബൈ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മദ്ജൂൽ ഈത്തപ്പഴ ചലഞ്ചിന്‍റെ പോസ്റ്റർ പ്രകാശനം പി.വി. അബ്ദുൽ വഹാബ് എം.പി നിർവഹിച്ചു. ഡോ. അൻവർ അമീൻ, പി.കെ. അൻവർ നഹ, അസ്ലം ബിൻ റാശിദ്, ചെമ്മുക്കൻ യാഹൂ മോൻ, സി.വി. അഷറഫ്, ലത്തീഫ് തെക്കഞ്ചേരി, മുജീബ് കോട്ടക്കൽ, ഇസ്മായിൽ എറയസ്സൻ, പി.ടി. അഷറഫ്, ഫക്രുദ്ദീൻ മാറാക്കര, അബൂബക്കർ തലകാപ്പ്, അലി കോട്ടക്കൽ, അസീസ് വേലേരി, സലാം ഇരിമ്പിളിയം, പി.വി. ഷെരീഫ് കരേക്കാട്, മുസ്തഫ കുറ്റിപ്പുറം, റസാഖ് വളാഞ്ചേരി എന്നിവർ പങ്കെടുത്തു.
സൗദി അറേബ്യയിൽ നിന്നുള്ള മദ്ജൂൽ ഈത്തപ്പഴം റമദാന് മുമ്പായി ഓർഡർ നൽകുന്നവരുടെ വീടുകളിലേക്ക് എത്തിക്കുന്ന രീതിയിലാണ് ചലഞ്ച് വിഭാവനം ചെയ്തിരിക്കുന്നതെന്നും ഓർഡർ നൽകാനും കൂടുതൽ വിവരങ്ങൾക്കും മണ്ഡലം കമ്മിറ്റിയുമായും മണ്ഡലത്തിലെ പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികളുമായും ബന്ധപ്പെടണമെന്നും ദുബൈ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

